പാലാ: നഗരസഭയിൽ പിൻവാതിലിലൂടെ ഓഫിസ് സമയത്തിന് ശേഷം വിവിധ അന്വേഷണ ഘട്ടങ്ങളിൽ ഇരിക്കുന്നതും പ്രത്യേക നിരീക്ഷണത്തിലും സംരക്ഷണത്തിലും സൂക്ഷിക്കപ്പെടുന്ന ഫയൽ ശേഖരം ഒന്നാകെ നീക്കാനുള്ള ശ്രമം കൗൺസിലർമാർ പാഞ്ഞെത്തി നിർത്തിവയ്പ്പിച്ചു. വിജിലൻസ് അന്വേഷണം പൂർത്തിയാക്കാത്ത ഫയലുകൾ ഉൾപ്പെടെ വളരെ സുരഷിതമായി സൂക്ഷിച്ചിരിക്കുന്ന വിശാലമായ മുറി കൗൺസിൽ തീരുമാനം ഇല്ലാതെ സെക്രട്ടറി ഒരു കോൺടാക്ടറെ കൂട്ടുപിടിച്ച് ഓഫിസ് സമയത്തിന് ശേഷം ആരോരുമറിയാതെ നീക്കാനുള്ള ഗൂഢശ്രമമാണ് കൗൺസിലർമാർ സമയോചിതമായി ഇടപെട്ട് തടഞ്ഞത്.
ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപ് സെക്രട്ടറി നിയോഗിച്ച രണ്ട് ശുചീകരണ തൊഴിലാളികളെയും വിട്ടു നൽകിയാണ് ഫയൽ മാറ്റുന്നതിനായുള്ള നീക്കം ആരംഭിച്ചത്. ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഓഫീസ് സൂപ്രണ്ടുപോലും ഈ സമയത്ത് ഓഫീസിൽ ഇല്ലായിരുന്നു. രാത്രിയിൽതന്നെ നീക്കാനുള്ള ശ്രമമാണ് നടന്നത്. ഇതറിഞ്ഞ് പത്ത് മിനിട്ടിനുള്ളിൽ പത്തോളം കൗൺസിലർമാരാണ് ഓടിയെത്തിയത്. കൗൺസിലിൽ ചർച്ച ചെയ്യാതെയുള്ള ഈ നീക്കത്തിൽ ദുരൂഹതയുണ്ടന്ന് കൗൺസിലർമാർ പറയുന്നു.
ഫയൽ സൂക്ഷിച്ചിരിക്കുന്ന ഈ മുറി രൂപമാറ്റം വരുത്തി മാറ്റുവാനുംകൂടി ശ്രമിച്ചു. ചില ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷപോലും അറിയാതെയാണ് നിർമ്മാണ നീക്കവും നടന്നിരിക്കുന്നത്. പാലാ നഗരസഭയിൽ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിജിലൻസ് അന്വേഷണങ്ങൾ നടന്ന് വരുന്നുണ്ട്.
കൗൺസിലിലും മറ്റു സമിതികളിലും ചർച്ച ചെയ്യാതെയും ചട്ടങ്ങൾ പാലിക്കാതെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴിപെട്ട് ഇനിയും സെക്രട്ടറി ഈ നീക്കം തുടർന്നാൽ ഉപരോധസമരം നടത്തേണ്ടി വരുമെന്നും തടയാനെത്തിയ കൗൺസിലർമാർ പറഞ്ഞു. നഗരസഭയിലെ പ്രധാനപ്പെട്ട ഫയലുകൾ എല്ലാം സുരക്ഷിതത്വം മുൻനിർത്തി ഭിത്തി കെട്ടി തിരിച്ചതിനു ശേഷം പിന്നിട് ഇരുമ്പുഗ്രില്ലും വച്ച് കവർ ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കൗൺസിലർമാർ ചെല്ലുന്നതിന് മുൻപുതന്നെ കോൺക്രീറ്റ് ബ്രെയ്ക്കർ വച്ച് ഭിത്തി തകർത്തു. ഈ ശബ്ദം കേട്ടാണ് വിവരം പുറത്തറിഞ്ഞത്.
Also Read » പെരുമ്പാവൂരിൽ പഴയ കെട്ടിടത്തിന്റെ അടച്ചിട്ട മുറിക്കുള്ളിൽ ജീർണ്ണിച്ച മൃതശരീരം കണ്ടെത്തി
Also Read » പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം; സൂപ്രണ്ടിനെ സ്ഥലം മാറ്റണമെന്നും തീരുമാനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.