കാസർകോട്: പാലമെന്റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും അലവന്‍സും ഒന്നിനും തികയുന്നില്ലന്നും മാസം ഒരു ലക്ഷം രൂപാ കടമാണെന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങളെപ്പോലെ കുറച്ച് പേരെ എം പിമാരില്‍ പാവപ്പെട്ടവരായുള്ളു. ബാക്കിയുള്ളവര്‍ കോടീശ്വരന്‍മാര്‍ ആണ്. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. എന്നാല്‍ നമ്മളാകട്ടെ ഈ വരുമാനവും ശമ്പളവും ആശ്രയിച്ചാണ് ജീവിക്കുന്നത്.
ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം രൂപയാണ് ഒരു മാസം ശമ്പളം. 90000 രൂപാ അലവന്‍സായി കിട്ടും. അത് ഓഫീസ് കാര്യങ്ങള്‍ക്കാണ്. കേരളാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രണ്ടുപേരെ ഡ്രൈവറായും പി എ ആയും വയ്കാം. ബാക്കിയുള്ള സ്റ്റാഫിന് ശമ്പളം കൊടുക്കാനും ഓഫീസിനും വീടിനും വാടക കൊടുക്കാനുമെല്ലാം ഈ അലവന്‍സ് തന്നെ ഉപയോഗിക്കണം.
കാസര്‍കോട് എം പിയായിട്ട് നാല് വര്‍ഷമായി. ഇതുവരെ ഒരു തുള്ളി ഡീസല്‍ ഞാന്‍ കാസര്‍കോട്ടുനിന്ന് ആരുടെ കൈയില്‍നിന്നും അടിച്ചിട്ടില്ല. ഒരു കമ്മിറ്റിയുടെ കൈയില്‍നിന്നും. ഞാന്‍ എവിടെപ്പോയിട്ടുണ്ടോ അവിടെയെല്ലാം പരിശോധിക്കാം. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാല്‍ ലക്ഷം രൂപയാണ്.
അതില്‍ 25,000 രൂപ കടമാണ്. 90,000 രൂപയില്‍ 20,000 വീടിനു വാടകയായി നല്‍കണം. കറന്റ് ചാര്‍ജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോള്‍ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി സി അടക്കണം. പിന്നെ താന്‍ എന്ത് ചെയ്യുമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നത്.
Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും. ജോസ് കെ മാണി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.