എൻ സി പിയുടെ 25-ാമത് സ്ഥാപക ദിനം കൂത്താട്ടുകുളം നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആഘോഷിച്ചു. മൂന്ന് മേഖലകളിൽ സമ്മേളനവും പതാക ഉയർത്തലും നടന്നു. സെൻട്രൽ ജംഗ്ഷനിൽ എൻ എൽ സി സംസ്ഥാന പ്രസിഡണ്ട് കെ ചന്ദ്രശേഖരൻ പതാക ഉയർത്തി.
രാജ്യത്തെ മതേതര വിശ്വാസികളുടെ അത്താണിയാണ് എൻ സി പി എന്ന് അദ്ദേഹം പ്രസ്താവിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് പി തങ്കച്ചൻ അദ്ധ്യക്ഷനായി. എൻ സി പി ജംഗ്ഷനിൽ മണ്ഡലംപ്രസിഡന്റ് വി കെ ബിജു പതാക ഉയർത്തി. കെ എം പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
വടകരയിൽ ജില്ലാ കമ്മിറ്റി അംഗം കെ ജെ സ്കറിയ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി റെജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ സി പി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് എം എം അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ലാലു തങ്കച്ചൻ, കെ കെ സജീവൻ എന്നിവർ സംസാരിച്ചു.
Also Read » മൂന്നാം ദിനം മുന്നൂറ് കോടി ക്ലബിൽ: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാൻ'
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.