പാലാ: നഗരത്തിലെ പ്രധാന റോഡായ ടിബി റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന അവസ്ഥയിലാണ്. ടാറിംഗ് പൂർണ്ണമായും തകർന്ന് കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള റോഡാണിത്. സിവിൽ സ്‌റ്റേഷൻ, രണ്ട് സ്‌കൂളുകൾ, പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്.
നൂറ് കണക്കിന് വാഹനങ്ങളും നിരവധി കാൽനടക്കാരും ഉപയോഗിക്കുന്ന ടിബി റോഡ് ഇപ്പോൾ സഞ്ചാരം ദുസ്സഹമായ അവസ്ഥയിലാണ്. ഗട്ടർ നിറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വ്യാപാരികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ടിബി റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി നവീകരിക്കണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു.
ടിബി റോഡിന്റെ ലിങ്ക് റോഡുകളായ സിവിൽ സ്‌റ്റേഷന് സമീപവും സ്റ്റേഡിയം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയും അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പി പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സേബി വെള്ളരിങ്ങാട്ട്, സോജൻ, സോണി ഇല്ലിമൂട്ടിൽ, ബേബി കീപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും ശുചികരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.