ഉഴവൂർ: സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും, പരസ്ഥിതി വാരാചരണത്തോടനുബന്ധിച്ചും നേഴ്സറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കുടിലിൽ സുവർണ്ണ ജൂബിലി ഓർമ്മ മരം സ്കൂൾ അങ്കണത്തിൽ നട്ടു. പി ടി എ പ്രസിഡന്റ് തങ്കച്ചൻ കുടിലിൽ, ഹെഡ്മിസ്ട്രസ്റ്റ് സി. കരോളിൻ എസ് വി എം, ഷീജ ബിനു, ജെസ്ന ഷൈമോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ഔഷധ സസ്യങ്ങൾ, അലങ്കാര സസ്യങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സസ്യങ്ങളുടെ തൈകൾ കൊണ്ടുവന്നത് സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചുകൊണ്ട് കുരുന്നു മനസ്സിലും പരിസ്ഥിതിദിന പ്രാധാന്യം മനസ്സിലാക്കുവാൻ സാധിച്ചു.
കൂടാതെ കുട്ടികൾ അവരുടെ വീടുകളിലും ചെടികൾ നട്ട് ഫോട്ടോ എടുത്ത് സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചതും പരസ്പരം പ്രോത്സാഹനകരമായ പ്രവൃത്തിയായി.
Also Read » ഫിലഡൽഫിയ-കേരള വിമാന സർവ്വീസുകൾക്കായി കേന്ദ്ര സർക്കാരിന് ഓർമ്മ ഇന്റർനാഷണലിന്റെ നിവേദനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.