കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉപസമിതിയായ യുവസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി മണ്ഡപത്തിന് സമീപം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
രാജ്യം ദ്രോണാചാര്യ പദവി നൽകി ആദരിച്ച കെ പി തോമസ് മാഷ് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ കൗൺസിലറും ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഷീജ അനിൽ മുഖ്യപ്രഭാഷണവും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി പി ശ്രീശങ്കർ ആമുഖപ്രഭാഷണവും നടത്തി.
ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതിയംഗങ്ങളായ കെ രാജൻ, ആർ സനൽകുമാർ, ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി വിജു കെ എൻ, യുവസമിതി ജില്ലാ കൺവീനർ ജിസ്സ് ജോസഫ്, കമ്മിറ്റിയംഗം വിഷ്ണു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.