കെ ഫോൺ കണക്ട് ചെയ്യാൻ കേരളവിഷൻ; പദ്ധതി തിങ്കളാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Avatar
M R Raju Ramapuram | 04-06-2023

2564-1685894925-images-81

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ജൂൺ അഞ്ചിന് വൈകിട്ട് നാലിന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ കേരളവിഷൻ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്.

കേരളവിഷന്റെ അതിവിപുലമായ നെറ്റ്‌വർക്ക് കൂടി ഉപയോഗിച്ച് കെ ഫോൺ കണക്ട് ചെയ്യുമ്പോൾ പദ്ധതിക്ക് അതിവേഗം കൈവരും. കെ ഫോൺ ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റെത്തും. കൊച്ചി ഇൻഫോപാർക്കിലാണ് കെ ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റർ.

സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 18,000 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോണിലൂടെ ഇന്റർനെറ്റുണ്ട്. 7000 വീടുകളിൽ കണക്ഷനുള്ള അടിസ്ഥാന സൗകര്യമൊരുക്കി. 748 കണക്ഷനും നൽകി.

വാണിജ്യ കണക്ഷനുകൾ നൽകുന്ന തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈവർഷം തന്നെ നടപ്പാക്കുകയാണ് ലക്ഷ്യം. രണ്ടരലക്ഷം കണക്ഷൻ നൽകാനാണ് ആലോചന.കേരളവിഷന്റെ അതിവിപുലമായ നെറ്റ്‌വർക്ക് കൂടി ഉപയോഗപ്പെടുത്തുമ്പോൾ കെ ഫോണിന് അതിവേഗമാണ് കൈവരുക. അതേസമയം താരിഫ് ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും.

മറ്റ് കണക്ഷനുകളെക്കാൾ കുറഞ്ഞ നിരക്കിൽ നൽകാനാണ് ആലോചന. 40 ലക്ഷം കണക്ഷൻ നൽകാൻ കഴിയുന്ന ഐ.ടി അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി. ഇതിനായി 2519 കിലോമീറ്റർ ഒ.പി.ജി.ഡബ്ലിയും കേബിളിംഗും 19,118 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളിംഗും പൂർത്തിയാക്കി. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


വേഗത 100 മെഗാ ബൈറ്റ് വരെ

കെ-ഫോണിന്റെ ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 50 മുതൽ 100 മെഗാബൈറ്റ് വരെയായിരിക്കും. ജിയോ ഒരു ജിഗാബൈറ്റ് വരെയും എയർടെല്ലിന് 300 മെഗാബൈറ്റ് മുതൽ ഒരു ജിഗാ ബൈറ്റുവരെയുമാണ് നൽകുന്നത്. ബി എസ് എൻ എല്ലിന് 24 മുതൽ 100 മെഗാബൈറ്റ് വരെയാണ് വേഗത.

വാണിജ്യ കണക്ഷനും ഈ വർഷം

👉🏾 അപേക്ഷിക്കാൻ പ്രത്യേക വെബ്സൈറ്റ് വരും
👉🏾 ആധാർ സഹിതം അപേക്ഷ നൽകണം

👉🏾 തുടർന്ന് ഫീൽഡ് സർവേ നടത്തും
👉🏾 കേബിൾ, മോഡം എന്നിവയുടെ വില കണക്കാക്കും
👉🏾 അംഗീകരിച്ചാൽ യൂസർ ഐഡിയും പാസ് വേർഡും.


Also Read » യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; കിടിലൻ ഓഫറുമായി കെഎസ്ആർടിസി


Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0752 seconds.