കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേസ്കൂൾ കുട്ടികൾക്കായി ജീവിതദർശൻ ക്യാമ്പ് 2023 നടത്തി. വിശുദ്ധ കുർബ്ബാനയോടെ ക്യാമ്പ് ആരംഭിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ആമുഖ പ്രഭാഷണം നടത്തി.
സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ മിഷൻ അനുഭവങ്ങൾ പങ്കുവച്ചു. വിശുദ്ധ കുർബ്ബാന ദൈവവിളി, ജീവിതവിശുദ്ധി, ദൈവസ്നേഹം, ജീവിതലക്ഷ്യം, എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രദർ ജിബിൻ തയ്യിൽ, ഷോൺ തെരുവൻകുന്നേൽ, ബ്രദർ ടോണി പടിഞ്ഞാറേക്കുറ്റ്, ബ്രദർ ടോം വാഴചാരിക്കൽ തുടങ്ങിയവർ ക്ലാസ് നയിച്ചു.
തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങൾ നടത്തി. മത്സര വിജയികൾക്ക് ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. ജിയാമോൾ കൂറ്റക്കാവിൽ, സാവിയോ പാതിരിയിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, സിമി ഷിജു കട്ടക്കയം, ആൽബിൻ കറിക്കല്ലിൽ, ദിയ ഡേവീസ് കല്ലറക്കൽ, ഏദൻ മനപ്പുറത്ത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.