പുതു അദ്ധ്യാന വർഷം തുടങ്ങുന്നതിന് മുൻപായി തെരുവ് നായ്ക്കളെ സർക്കാർ മുൻകൈയെടുത്ത് കൂടുകൾ നിർമ്മിച്ച ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കാത്ത വിധം സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം ജാഗ്രതയോടെ പ്രവർത്തിക്കണം.
തെരുവ് നായ്ക്കളുടെ ശല്യം പൊതുജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും അനുഭവപ്പെടുന്നതിനാൽ യാത്ര ചെയ്യുന്നതിന് കഴിയാതെ ഇരിക്കുകയാണ്. കൂടാതെ കുറക്കന്റെ ശല്യവും കാട്ടുപോത്തിന്റെ ശല്യവും കാരണം ജനങ്ങൾ ഭയപ്പെട്ടു പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ കഴിയുകയാണ്.
അധികാര കേന്ദ്രങ്ങളിൽ നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകാത്തതിനാൽ ദിനംപ്രതി ആളുകൾ മരണപ്പെടുന്ന വാർത്തയാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. ഭയരഹിതമായി ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി എടുക്കേണ്ടത് ഗവൺമെന്റിന്റെ കടമയാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെടണം എന്ന് കെ എസ് സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ അഭിപ്രായപ്പെട്ടു
Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.