ഇലഞ്ഞി: യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു. വിസാറ്റ് എൻജിനീയറിങ് കോളേജിലെ ഇന്ത്യേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ സഹകരണത്തോടെ സയൻസ് ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടി രാമപുരം മാർ ആഗസ്തീനോസ് കോളേജ് മുൻ മാനേജർ ഡോ. ഫാ. ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മൂലമറ്റം ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എബ്രഹാം ബോസ് പരിശീലന ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്ക് എങ്ങനെ ഫലപ്രദമായ പരിശീലനം നൽകാം, സ്ട്രെസ് മാനേജ്മെന്റ്, കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ജെ അനൂപ് അദ്ധ്യക്ഷത വഹിച്ചു.
ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫെഡ് മാത്യു, കോളേജ് ഡയറക്ടർ റിട്ട. വിങ്ങ് കമാൻഡർ പ്രമോദ് നായർ, ലഫ്റ്റനന്റ് ഡോ. റ്റി ഡി സുബാഷ്, രജിസ്ട്രാർ പ്രൊഫ. പി എസ് സുബിൻ, പ്രൊഫ. ദിവ്യ നായർ, പിആർഒ ഷാജി അഗസ്റ്റിൻ ആറ്റുപുറം തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.