കാവുംകണ്ടം: കൊല്ലപ്പിള്ളി വൈദ്യുതി സെക്ഷന്റെ കീഴിലുള്ള കടനാട്, കാവുംകണ്ടം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥയാകുന്നു. കാറ്റുവീശിയാൽ ഇവിടെ കറന്റ് പോകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, മാനത്ത് മഴക്കാർ കണ്ടാലും സ്ഥിതി മറിച്ചല്ല എന്നാണ് പൊതുവേ ജനസംസാരം. ഏതാനും മാസങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു. ഇതുമൂലം ഉപഭോക്താക്കൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്.
വൈദ്യുതി പ്രതിസന്ധിമൂലം മറ്റൊരു സംവിധാനത്തെ ആശ്രയിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നു. ഉപഭോക്താക്കൾക്ക് വലിയ സാസത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്കൂൾ, ആശുപത്രി, പള്ളി, ക്ഷേത്രം, വ്യവസായ സ്ഥാപനങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടക്കംമൂലം ഉപഭോക്താക്കൾ കഷ്ടപ്പെടുന്നു.
ഫാമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി പ്രതിസന്ധിമൂലം കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ഉപഭോക്താക്കൾ ജനറേറ്ററിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഞായറാഴ്ചകളിൽ കറന്റ് ഇല്ലാത്തതിനാൽ ദേവാലയ തിരുക്കർമ്മങ്ങൾക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങൾക്ക് വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ടച്ചിംഗിന്റെ പേരിൽ കറന്റ് ഓഫ് ചെയ്യുമ്പോൾ കെ എസ് ഇ ബി അധികൃതർ യാതൊരു മുന്നറിയിപ്പും ഉപഭോക്താക്കൾക്ക് നൽകുന്നില്ല. കൊല്ലപ്പിള്ളി കെ എസ് ഇ ബി സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കാവുംകണ്ടം എ കെ സി സി, പിതൃവേദി യൂണിറ്റുകൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൊല്ലപ്പിള്ളി കെ എസ് ഇ ബി വൈദ്യുതി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ഫാ. സ്കറിയ വേകത്താനം അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് കോഴിക്കോട്ട്, ഡേവിസ് കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, രാജു അറക്കകണ്ടത്തിൽ, ബിജു ഞള്ളായിൽ, രാജു കോഴിക്കോട്ട്, തോമാച്ചൻ കുമ്പളാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.