കാവുംകണ്ടം: കാർഷിക മേഖലയിലെ പ്രതിസന്ധിയും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും കർഷകജീവിതം ദുസഹമാക്കി മാറ്റിയെന്ന് എ കെ സി സി കാവുംകണ്ടം യൂണിറ്റ്. റബ്ബർ, നാളികേരം, കുരുമുളക്, നെല്ല് തുടങ്ങി വിവിധ കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുവാനും കാർഷികവിളകളുടെ നാശനഷ്ടത്തിന് അർഹമായ തുക ഇൻഷുറൻസ് ലഭ്യമാക്കുവാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ. സ്കറിയ വേകത്താനം അധികാരികളോട് ആവശ്യപ്പെട്ടു.
കാർഷികോല്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ചുകൊണ്ട് പ്രതിഷേധ ജ്വാല ഡേവീസ് കല്ലറയ്ക്കലിന് കൈമാറിക്കൊണ്ട് കർഷക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകന്റെ ഉന്നമനത്തിനുവേണ്ടി കാർഷികക്ഷേമനിധി നിലനിർത്തിക്കൊണ്ട് കർഷക പെൻഷൻ മുടങ്ങാതിരിക്കുവാനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്ന് വികാരി ഓർമ്മപ്പെടുത്തി.
ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡേവീസ് കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. രാജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ലൈജു താന്നിക്കൽ, രാജു അറക്കകണ്ടത്തിൽ, ലാലാ തെക്കലഞ്ഞിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.