കാവുംകണ്ടം: സഭയിലും സമൂഹത്തിലും നിർണ്ണായക സ്വാധീനം പുലർത്തിയ കത്തോലിക്കാ കോൺഗ്രസ് രൂപീകൃതമായതിന്റെ 105 വർഷം പൂർത്തിയാക്കിയതിന്റെ ജന്മദിനാഘോഷം മെയ് 7 ഞായർ കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കും. പ്രസിഡന്റ് അഭിലാഷ് കോഴിക്കോട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. ജോസ് കോഴിക്കോട്ട് പതാക ഉയർത്തും. സംഘടനാംഗങ്ങൾ പ്രതിജ്ഞ ഏറ്റുചൊല്ലും. ഇതോടനുബന്ധിച്ച് കാർഷികവിളകളുടെ വില തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് "പ്രതിഷേധ ജ്വാല" പരിപാടിയും നടത്തും.
കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കുവാൻ വേണ്ട നടപടി കേന്ദ്ര - കേരള സർക്കാരുകൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് അംഗങ്ങൾ നടത്തുന്ന പ്രതിഷേധ ജ്വാല ഡേവീസ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ജിബിൻ, കോഴിക്കോട്ട്, രാജു അറയ്ക്കകണ്ടത്തിൽ, തോമാച്ചൻ കുമ്പളാങ്കൽ, ചാക്കോച്ചൻ പെരുമാലിൽ, ജോസുകുട്ടി വഞ്ചിക്കച്ചാലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.