പാലാ: കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ കവാടത്തിന് മുൻഭാഗത്ത് സംസ്ഥാന പാതയിൽ മഴ പെയ്യുമ്പോൾ വെളളക്കെട്ട് രൂപം കൊളളുന്നതിന് ശാശ്വത പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. ഇവിടുത്തെ വെള്ളക്കെട്ട് വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഏറെ തടസ്സം സൃഷ്ടിച്ചിരുന്നു. ഈ ഭാഗത്ത് പുതിയ കലുങ്ക് നിർമ്മിക്കും. ഇതിനായി വർക്ക് എഗ്രിമെൻ്റ് വച്ചുകഴിഞ്ഞു.
ഉടൻ നിർമ്മാണം ആരംഭിക്കുന്നതിനാണ് തീരുമാനം. ഇതോടൊപ്പം പുതിയ ഓട നിർമ്മിക്കുവാൻ ടെൻഡർ വിളിക്കുകയും ചെയ്തിട്ടുണ്ട്. വളരെക്കാലമായി മഴ പെയ്താലുടൻ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപംകൊള്ളുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണാത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പുതിയ കലുങ്ക് വരുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് കരുതുന്നു.
പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിച്ച പൊതുമരാമത്ത് അധികൃതരെ പാസഞ്ചേഴ്സ് അസ്സോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു. സംസ്ഥാന പാതയിൽ അരുണാപുരം മുതൽ സെന്റ് തോമസ് ഹൈസ്കൂൾ വരെയുള്ള പല ഭാഗത്തും കനത്ത മഴയിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്നതിനും പരിഹാരം ഉണ്ടാക്കുവാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read » കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് നഴ്സറി സ്കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.