രാമപുരം: കേന്ദ്ര സർക്കാരിന്റെയും കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരമുള്ള കളരിപ്പയറ്റ് പരിശീലന കേന്ദ്രം നാളെ (4-5-2023) രാമപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റിന് എതിർവശത്തായി കുഴുപ്പിള്ളിൽ ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഭദ്രദീപം തെളിയിക്കൽ രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് നിർവ്വഹിക്കും.
വടക്കൻ, തെക്കൻ, തുളുനാടൻ വിദ്യകളിൽ പ്രാവീണ്യം നേടിയതും മുപ്പതിൽപ്പരം വർഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിൽ കളരിപ്പയറ്റ് പരിശീലിപ്പിച്ചു വരുന്ന ഗുരുക്കന്മാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. പ്രായഭേദമെന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും കളരിപ്പയറ്റ് അഭ്യസിക്കുവാൻ ഇവിടെ അവസരമുണ്ടായിരിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: അഗസ്റ്റിൻ ഗുരുക്കൾ -
കെ സി തോമസ് ഗുരുക്കൾ -
കെ ബി സൂരജ് ഗുരുക്കൾ -
Also Read » ഫിലഡൽഫിയ-കേരള വിമാന സർവ്വീസുകൾക്കായി കേന്ദ്ര സർക്കാരിന് ഓർമ്മ ഇന്റർനാഷണലിന്റെ നിവേദനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.