പാലാ: കേരള ദളിത് ഫ്രണ്ട് (എം) ന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ശിൽപ്പി ഭാരതരത്നം ഡോ. ബി ആർ അംബേദ്കറിന്റെ 132-ാമത് ജന്മദിന ആഘോഷം ഏപ്രിൽ 30 ഞായർ ഉച്ചകഴിഞ്ഞ് 2 ന് പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുമ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ജന്മദിനാഘോഷം ഉത്ഘാടനം ചെയ്യും.
അലക്സ് എടത്വ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരള കോൺഗ്രസ് (എം) ഹൈ പവർ കമ്മിറ്റി അംഗം ബേബി ഉഴുത്തുവാൽ, ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ജയ്സൺ മാന്തോട്ടം, ജോസ്കുട്ടി പൂവേലി, ജോസ് കല്ലകാവ്വുങ്കൽ, മഞ്ജു ബിജു, രാജു കുഴിവേലി, ഷാജി പാമ്പൂരി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സനിൽ ചോക്കാട്ടുപറമ്പിൽ, കെ കെ ബാബു, ശരത് ചന്ദ്രൻ, സിബി അഗസ്റ്റിൻ കട്ടകത്ത്, അജിമോൻ മണ്ണാട്ടികാവിൽ, കെ പി പീറ്റർ കിഴക്കേമല, ജോർജ് മണക്കാടൻ, ജോർജ് ചെങ്ങളം, കെ സദാനന്ദൻ, പ്രസന്നൻ പെരുവ, ഹെസക്കിയേൽ, ലാലു മലയിൽ, ബാബു എറയണ്ണൂർ, ഗോപി ദാസ് മുത്തോലി, രശ്മി പി ടി, റെജി അഗസ്റ്റിൻ കറുകച്ചേരി, സജി കട്ടകത്ത്, കുഞ്ഞുമോൾ വലവൂർ തുടങ്ങിയവർ പ്രസംഗിക്കും.
Also Read » 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.