കോട്ടയം : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി ജെ പി നടത്തുന്ന ന്യൂനപക്ഷ പ്രേമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് ജോസ് കെ മാണി എം പി. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് ( എം ) നേതാക്കളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ പി യുടെ എല്ലാകാലത്തെയും ന്യൂനപക്ഷ വിരുദ്ധതയും കേരളത്തോട് കാണിക്കുന്ന അവഗണനയും മൂടിവയ്ക്കുന്നതിനുള്ള വിഫല ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും നേരത്തെ തന്നെ അനുവദിച്ച വന്ദേ ഭാരത് ട്രെയിനിൽ ഒരെണ്ണം ഇപ്പോൾ കേരളത്തിന് അനുവദിച്ചത് വലിയ ഔദാര്യമായാണ് ബി ജെ പി കൊട്ടിഘോഷിക്കുന്നത് . ഇത് മറ്റ് സംസ്ഥാനങ്ങൾക്കെന്നപോലെ കേരളത്തിനും അവകാശപ്പെട്ടതാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിലെ റബ്ബർ കർഷകരെ പാടെ നിരാശരാക്കിയെ ന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് , വി ടി ജോസഫ് ,വിജി എം തോമസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസഫ് ചാമക്കാല, ബൈജു ജോൺ പുതിയടത്തുചാലിൽ,പി സി കുര്യൻ, മാത്തുക്കുട്ടി കുഴിഞ്ഞാലി, ബിജു ചക്കാല, ജോസ് ഇടവഴിക്കൽ , ജോജി കുറുത്തിയാടൻ, ബെന്നി വടക്കേടം എന്നിവർ പ്രസംഗിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.