കോട്ടയം: എൻസിപി യുടെ തൊഴിലാളി വിഭാഗമായ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻഎൽസി) മെമ്പർഷിപ്പ് വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളിയ്ക്ക് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളന എൻ സി പി സംസ്ഥാന സെക്രട്ടറി റ്റി വി ബേബി ഉദ്ഘാടനം ചെയ്തു.
എൻ എൽ സി ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖാദി ബോർഡ് മെമ്പറായി നിയമിതനായ കെ ചന്ദ്രശേഖരന് യോഗത്തിൽ സ്വീകരണം നൽകി. എം എം അശോകൻ, നിബു ഏബ്രാഹാം, ബാബു കപ്പക്കാലാ, കെ എസ് സോമനാഥ്, റ്റി ഡി വിജയൻ നായർ, എം ജെ അജി, അജീഷ് കുമാർ, റ്റി കെ നാണപ്പൻ, ഒ റ്റി ജോസ്, പി എ സാലു, എൻ രജ്ഞനാഥ്, വി കെ രഘുവരൻ എന്നിവർ പ്രസംഗിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.