പാലാ: സ്റ്റേറ്റ് സബ് ജൂണിയർ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് ഏപ്രിൽ 16 മുതൽ 19വരെ പാലാ സ്പോർട്സ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്ത് ഐഎസ്ഒ നിലവാരമുള്ള ഏക ഇൻഡോർ സ്റ്റേഡിയമാണിത്. ആദ്യമായാണ് ഒരു സംസ്ഥാനതല മത്സരം പാലായിൽ നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11, 13 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽപ്പെട്ട 350ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
സിംഗിൾസ്, സബിൾസ് വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. നാല് കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാന ടീമിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഈ മത്സരത്തിൽ നിന്നാണ് നടക്കുന്നത്. ഞായർ രാവിലെ 10ന് ജോസ് കെ മാണി എം പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എംഎൽഎ അദ്ധ്യക്ഷനാകും.
ബാഡ്മിന്റൺ അസ്സോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് താരിഖ് മുഹമ്മദ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജീത്ത് മീനാഭവൻ, പഞ്ചായത്തംഗം സിജു സി എസ്, അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിൾ, സെക്രട്ടറി എൻ പി ലൗജൻ, സാപ് എംഡി ബിജോ
ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രശാന്ത് എന്നിവർ സംസാരിക്കും.
സമാപന സമ്മേളനത്തിൽ അസ്സോസിയേഷൻ ദേശീയ ഉപാദ്ധ്യക്ഷൻ എസ് മുരളീധരൻ,
അസ്സോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. അനിൽ കുമാർ,
സെക്രട്ടറി ആർ രാകേശ് ശേഖർ
എന്നിവർ പങ്കെടുക്കും. മത്സരത്തിനെത്തുന്ന താരങ്ങൾക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായതായി
അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അസ്സോസിയേഷൻ ഭാരവാഹികളായ
ലൗജൻ എൻ പി, കുഞ്ഞ് മൈക്കിൾ,
ജോസഫ് മാത്യു, ജി ശ്രീകുമാർ, സാപ് എംഡി ബിജോ ജോർജ്ജ്, ജോസ് പി
ജോർജ്ജ്, ജോസ് ടേക് ഓഫ് എന്നിവർ പങ്കെടുത്തു.
Also Read » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; നിരക്കുയർത്തുക യൂണിറ്റിന് 20 പൈസ മുതൽ, പ്രഖ്യാപനം അടുത്ത ആഴ്ച
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.