രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ വാഴ്ത്തപ്പെട്ടപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് എസ്എംവൈഎം രാമപുരം ഫൊറോനയുടെയും യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 29 രാവിലെ 9.45 ന് രാമപുരം പള്ളിയിൽ വച്ച് അഖില കേരള കുഞ്ഞച്ചൻ മെഗാ ക്വിസ് നടത്തുന്നു.
ഒന്നാം സമ്മാനം ഇൻസൈറ്റ് ഇന്റർനാഷണൽ, രാമപുരം സ്പോൺസർ ചെയ്തിരിക്കുന്ന 5001 രൂപയും ബ്ലസ്ഡ് കുഞ്ഞൻ എവർറോളിംഗ് ട്രോഫിയും.
രണ്ടാം സമ്മാനം ദി കിംഗ് ഇന്റർനാഷണൽ, രാമപുരം സ്പോൺസർ ചെയ്തിരിക്കുന്ന 3001 രൂപ.
മൂന്നാം സമ്മാനം ടേസ്റ്റിസ്റ്റ് കോക്കനട്ട് ഓയിൽ, രാമപുരം സ്പോൺസർ ചെയ്തിരിക്കുന്ന 2001രൂപ.
നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് 1000 രൂപ വീതവും നൽകുന്നു.
നിർദ്ദേശങ്ങൾ
1. ജാതിമത പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം
2. ഏപ്രിൽ 29 രാവിലെ 9.00 ന് രജിസ്ട്രേഷൻ ആരംഭിക്കും.
3. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
4. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 50 രൂപ.
5. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾക്ക് പ്രത്യേക ഗ്രന്ഥങ്ങൾ ഉണ്ടായിരിക്കില്ല. ആധികാരികമായ വിവരങ്ങൾ ആയിരിക്കും പരിഗണിക്കുന്നത്.
6. ഒരു ടീമിൽ രണ്ടു പേരാണ് ഉണ്ടാവേണ്ടത്. ആൺ പെൺ വേർതിരിവുകൾ ഉണ്ടായിരിക്കില്ല.
7. മത്സരം രണ്ടു ഭാഗങ്ങളായിട്ടായിരിക്കും നടക്കുക.
8. രാവിലെ പ്രിലിമിനറി റൗണ്ടുകളും ഉച്ച കഴിഞ്ഞ് ഗ്രാൻഡ് ഫിനാലെയും നടത്തപ്പെടുന്നു. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
9. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
രജിസ്ട്രേഷനായി ഇതിൽ ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടുക:
ഐവാൻ മാത്യു -
ആൽബിൻ ജിജോ -
അലൻ സജി -
Also Read » "കോഗ്നിസൻസ് " ഇന്റർ സ്കൂൾ മെഗാ ക്വിസ് പ്രവിത്താനവും ചെമ്മലമറ്റവും വിജയികൾ
Also Read » മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ സന്ദർശിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.