പദ്ധതി ചെലവിലും നികുതി പിരിവിലും “ഡബിൾ ഹാട്രിക് " നേട്ടവുമായി വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

Avatar
M R Raju Ramapuram | 30-03-2023

2320-1680181981-img-20230330-183833

തുടർച്ചയായ 6-ാം വർഷവും 100 ശതമാനം പദ്ധതി ചെലവും 100 ശതമാനം നികുതി പിരിവും പൂർത്തിയാക്കിയ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പ്രസിഡന്റ് സജേഷ് ശശി സംസാരിക്കുന്നു.

വെളിയന്നൂർ: പദ്ധതി ചെലവിലും നികുതി പിരിവിലും തുടർച്ചയായി 6 വർഷവും 100 ശതമാനം ലക്ഷ്യം നേടി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്. 2017-18 സാമ്പത്തിക വർഷം മുതൽ ആരംഭിച്ച ഈ വിജയഗാഥ ഇന്ന് 2022-23ൽ എത്തുമ്പോൾ "ഡബിൾ ഹാട്രിക് " എന്ന അഭിമാന നേട്ടത്തിലാണെന്ന് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു. ഈ അത്യപൂർവ്വമായ നേട്ടത്തിൽ സഹകരിച്ച ഭരണ സമിതി അംഗങ്ങൾക്കും, പഞ്ചായത്ത്, ഘടകസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും, പൊതുജനങ്ങൾക്കും പഞ്ചായത്ത് സംഘടിപ്പിച്ച ആദരവ് അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതാത് വർഷം ലഭിക്കുന്ന ഫണ്ടുകൾ ആ വർഷം തന്നെ ചിലവഴിക്കുന്ന പഞ്ചായത്തുകൾക്ക് മാത്രമേ ഇത്തരത്തിൽ തുടർച്ചയായി നേട്ടം നിലനിർത്താൻ സാധിക്കുകയുള്ളു. മുൻ വർഷത്തെ പദ്ധതിയുടെ ചെലവ് തൻവർഷം വരുത്തുന്ന സ്പിൽ ഓവർ പദ്ധതികൾ കൂടുതലുള്ള പഞ്ചായത്തുകൾ പദ്ധതി ചെലവിൽ മുന്നിൽ വരാറുണ്ടെങ്കിലും അവർക്ക് സ്പിൽ ഓവർ പദ്ധതികളുടെ ആനുകൂല്യം തുടർന്ന് ലഭിക്കാത വരുന്നതോടെ നേട്ടം നിലനിർത്താൻ കഴിയാതെ വരും.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഇത്തരത്തിൽ ലഭിക്കുന്ന മികച്ച നേട്ടങ്ങൾ തുടർച്ചയായ 6 വർഷങ്ങളിലും നിലനിർത്തി മുന്നേറുക എന്നത് നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്ന് പ്രസിഡന്റ് സജേഷ് ശശി കൂട്ടിച്ചേർത്തു. 2023-24 വാർഷിക പദ്ധതിയിൽ നൂനതനങ്ങളായ പദ്ധതികളുടെ ഒരു ശൃംഖലതന്നെ നടപ്പാക്കി പഞ്ചാത്തിന്റെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് വെളിയന്നൂർ തയ്യാറെടുക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി അദ്ധ്യക്ഷത വഹിച്ചു.

തദ്ദേശസ്ഥാപനങ്ങൾ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും 100 ശതമാനം നേട്ടം കൈവരിക്കാറുണ്ടെങ്കിലും സർക്കാരിൽനിന്നും ലഭിക്കുന്ന ഫണ്ടുകൾ ഒരു രൂപ പോലും നഷ്ടപ്പെടുത്താതെയും പഞ്ചായത്തിന് ലഭിക്കേണ്ട നികുതികൾ പൂർണമായും പിരിച്ചെടുത്തും ഈ രണ്ടു മേഖലയിലും തുടർച്ചയായി 6 വർഷവും ഒരേപോലെ തിളങ്ങാൻ സാധിച്ച പഞ്ചായത്തുകൾ കേരളത്തിൽ തന്നെ വേറെയില്ല എന്ന് വൈസ് പ്രസിഡന്റ് തങ്കമണി ശശി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

വർഷങ്ങളായി ആദ്യ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തന്നെ പദ്ധതി അംഗീകാരം വാങ്ങുന്ന പഞ്ചായത്താണ് വെളിയന്നൂർ. പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ് തങ്കമണി ശശി, മറ്റ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി ജിജി റ്റി, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് വെളിയന്നൂരിന് ഈ നേട്ടം സാധ്യമായത്. 7-ാം വാർഡ് ബൈ ഇലക്ഷൻ പെരുമാറ്റച്ചട്ടത്തിന്റെ പരിമിതിയിൽ നിന്നുപോലും ഇത്തരത്തിൽ മികച്ച നേട്ടത്തിന് സഹകരിച്ച എല്ലാവർക്കും പ്രസിഡന്റ് യോഗത്തിൽ നന്ദി അറിയിച്ചു.


Also Read » “മെല്ലെ അനുരാഗമെൻ ..” : മലയാള ചിത്രം മിസ്റ്റർ ഹാക്കർ ലെ പുതിയ ഗാനം റിലീസ് ചെയ്തു


Also Read » "ഓണാഘോഷം" നഗരസഭ ആഘോഷത്തിമർപ്പിൽ; കലാപരിപാടികളും ഓണസദ്യയും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / ⏱️ 0.0269 seconds.