കോട്ടയം :കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ മേഖല നേതൃസംഗമങ്ങൾക്ക് നാളെ തുടക്കമാകും.യൂത്ത് ഫണ്ട് (എം) മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തലും സംഘടന ചർച്ചകൾക്കും നേതൃസംഗമങ്ങൾ വേദിയാകും.
നാളെ വൈകുന്നേരം 5:30 തിന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സംഗമത്തിൽ കടുത്തുരുത്തി ഏറ്റുമാനൂർ വൈക്കം നിയോജകമണ്ഡലത്തിലെ മണ്ഡലം പ്രസിഡണ്ട്മാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കും. ഏപ്രിൽ 1 ന് ചങ്ങനാശ്ശേരി മേഖലാസംഗമവും രണ്ടാം തീയതി പാലാ മേഖലാ നേതൃസംഗമവുംചേരും.
മേഖലാ നേതൃസംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല,സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി കമ്മിറ്റിയംഗം സാജൻ തൊടുക നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ബിബിൻ വെട്ടിയാനിക്കൽ അനീഷ് തേവരപ്പടിക്കൽ ജിൻസ് കുര്യൻ തുടങ്ങിയവർ സംസാരിക്കും. ജെഫിൻ പ്ലപ്പള്ളിയിൽ ബിനു പുളിയുറുമ്പിൽ ഡേവിസ് പാപ്ലാനി,അവരാച്ചൻ ചൊവ്വാറ്റു കുന്നേൽ,ഷിജോ ഗോപാലൻ,അഖിൽ ബാബു,അമൽ സി കോക്കാട്ട്,രഞ്ജു പാത്തിക്കൽ ,സുജയ് കളപ്പുരക്കൽ,ജെയിംസ് പൂവത്തോലി,ലിജു മേക്കാട്ട് തുടങ്ങിയർ വിവധ സെഷനുകൾക്ക് നേതൃത്വം നൽകും
Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.