പാലാ: പ്രതിവർഷം 5000ൽപ്പരം ആളുകൾ സൗജന്യ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ച് കീമോതെറാപ്പി സൗകര്യംകൂടി ഏർപ്പെടുത്തുന്നതിനായി കെ എം മാണി ക്യാൻസർ സെന്റർ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേകം തുക വകയിരുത്തിയ പാലാ നഗരസഭാ അധികൃതരെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ റേഡിയേഷൻ ഉപകരണത്തിന്റെ
തകരാറിനെ തുടർന്ന് ഇവിടെ ചികിത്സ തേടിവരുന്ന രോഗികളെ തിരുവനന്തപുരം ആർ സി സി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയയ്ക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് രോഗികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയും കഷ്ടപ്പാടും ഉണ്ടാകുന്നു.
കീമോതെറാപ്പി വരെയുള്ള ചികിത്സയും മരുന്നും കിടത്തി ചികിത്സയും സൗജന്യമായാണ് പാലാ ആശുപത്രിയിൽ ക്യാൻസർ രോഗികൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഇപ്പോൾ വകയിരുത്തിയ തുക ചിലവഴിക്കാനായാൽ സർക്കാർ മേഖലയിൽ കോട്ടയം ജില്ലയിലെ രണ്ടാം റേഡിയേഷൻ ചികിത്സാകേന്ദ്രത്തിന് വഴിതുറക്കുമെന്നും ജയ്സൺമാന്തോട്ടം പറഞ്ഞു.
Also Read » രണ്ടാം വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരം വരെ വേണം: തോമസ് ചാഴികാടന് എം.പി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.