രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിന്റെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ ഷിജോ കെ തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ്സ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുകയും മാഗസിന്റെ പ്രകാശനവും നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് ഫാ. ഡോ. ബോബി ജോൺ, ഡിപ്പാർട്ട്മെന്റ് മേധാവി ലിൻസി ആന്റണി, അസ്സോസിയേഷൻ സെക്രട്ടറി ആൻസൺ ബേബി, മൃദുല ജോണി, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഡിപ്പാർട്ട്മെന്റിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി. സരുൺ കുമാർ, അലന്റ് സിബി, സ്നേഹ എൽസ ജോസ്, അഞ്ചു സെബാസ്റ്റ്യൻ എന്നിവരും അസോസിയേഷൻ പ്രതിനിധികളും അസ്സോസിയേഷന്റെ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.