പാലാ : യുവജനങ്ങൾ സംസ്ഥാനം വിട്ട് പോകുന്നത് തടയാൻ കാർഷിക മേഖലയിൽ യുവജനങ്ങളെ അടുപ്പിക്കാനുള്ള ഉത്തേജനവും പദ്ധതികളും ആരംഭിക്കുവാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ നേത്യയോഗം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സർക്കാരിന്റെ പുതിയ വ്യവസായ നയം കാർഷിക മേഖലയിലേ ഉൽപന്നങ്ളുടെ മുല്യ വർദ്ധിത ഉല്പന്നങ്ങളാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ അരംഭിക്കണം . കാർഷിക മേഖലയിൽ യുവ വ്യവസായികളായ കേരളത്തിലെ ആഭ്യസ്ഥത വിദ്യരായ ചെറുപ്പക്കാരെ ആകർഷിച്ച് ഇവിടെ തന്നെ നിലനിർത്താൻ സർക്കാരുകൾ അടിയന്തര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല യോഗം ഉദ്ഘാടനം ചെയ്യതു പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രാഫ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സാജൻ തൊടുക ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്ത കുട്ടി കുഴിഞ്ഞാലി, സിറിയക് ചാഴികാടൻ ആൽബിൻ പേണ്ടാനം ജെഫിൻ പ്ലാപ്പള്ളിൽ ബിനു പുലിയറുമ്പിൽ ഡേവിസ് പ്ലാപ്ലാനി സുനിൽ പയ്യമ്പള്ളി. ഡിനു ചാക്കോ അനീഷ് തേവര ടിക്കൽ ജിൻസ് കുര്യൻ ഷോജി ആയലൂക്കുന്നേൽ, ജോബ് സി. സ്കറിയ രാഹുൽ ബി.പിള്ള ബിപിൻ വെട്ടിയാനിക്കൽ എന്നിവർ പ്രസംഗിച്ചു
Also Read » എൽബി അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.