രാമപുരം: വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം മാർച്ച് 14 ന് രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. രാമപുരത്തെ വ്യവസായ സംരംഭകൻ സണ്ണി കാഞ്ഞിരത്താംകുന്നേലിനേയും മുതിർന്ന വ്യാപാരികളേയും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ് ആദരിക്കും. ജില്ലാ സെകട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ടിംഗും ഏരിയാ സെക്രട്ടറി രാജു ജോൺ ചിറ്റേത്ത് റിപ്പോർട്ടും അവതരിപ്പിക്കും.
വി ജി വിജയകുമാർ, എം റ്റി ജാന്റീഷ്, അന്നമ്മ രാജു, അജിത്കുമാർ അമ്പാടി, സിബി തോട്ടുപുറം, അശോക് കുമാർ പൂവക്കുളം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി എം ആർ രാജു നന്ദിയും പറയും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.