പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടെയും ദേശീയ വനിതാ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ദേശീയ വനിതാ ദിനം ആചരിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ അയൂബ്ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അദ്ധ്യക്ഷയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ളാലം ബ്ലോക്കിലെ അദ്ധ്യാപകർക്ക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മികച്ച പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടി അദ്ധ്യാപിക ത്രേസ്യാമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ചെറുവള്ളിൽ, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, പാലാ റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡോ. ടെസ്സി കുര്യൻ, സി ഡി പി ഒ ജിനു മരിയ, ബി ഡി ഒ ഭാഗ്യരാജ്, സുധ ഷാജി എന്നിവർ സംസാരിച്ചു. "നിയമ ബോധവൽക്കരണത്തിലൂടെ സ്ത്രീ ശാക്തീകരണം" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. കെ രവികുമാർ, അഡ്വ. സുമൻ സുന്ദർരാജ് എന്നിവർ സെമിനാർ നയിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.