കർഷക യൂണിയൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം മാർച്ച് 10, 11 തീയതികളിൽ തൊടുപുഴയിൽ

Avatar
Web Team | 07-03-2023

കർഷക യൂണിയൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം മാർച്ച് 10, 11 തീയതികളിൽ തൊടുപുഴ കെഎം മാണി നഗറിൽ (മാടപ്പറമ്പിൽ  റിവർ ബാങ്ക്സ്)    നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്  അറിയിച്ചു . കേരളത്തിൻറെ സാമ്പത്തിക വളർച്ചയും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങളാണ്.

2233-1678188359-img-20230307-wa0002

മാർച്ച് 10ന് വെള്ളിയാഴ്ച പകൽ രണ്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 3 .30ന് പതാക ഉയർത്തൽ. നാലിന് കെഎം മാണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. തുടർന്ന് പ്രതിനിധി സമ്മേളനം. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർലമെൻറ് പാർട്ടി ലീഡറും ജല വിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴി ക്കാടൻ എം.പി, എംഎൽഎമാരായ അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സ്റ്റീഫൻ ജോർജ് എക്സ് എം എൽഎ, ഫിലിപ്പ് കുഴികുളം, പ്രൊഫ. കെ.ഐ. ആൻറണി, അഡ്വ.അലക്സ് കോഴിമല, അഡ്വ.ജോസ് ടോം.അഗസ്റ്റിൻ വട്ടക്കുന്നേൽ, ജോസ് പാലത്തിനാൽ, പ്രൊഫ. ലോപ്പസ് മാത്യു. രാരിച്ചൻ നീറണാകുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, ഡാന്റിസ് കൂനാനിക്കൽ, ബിജു ഐക്കര, തുടങ്ങിയവർ പ്രസംഗിക്കും.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഉദ്ഘാടന സമ്മേളനത്തിനു ശേഷം കാർഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് പ്രഗൽഭരായ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും കർഷക നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കുന്നതുമാണ്. ആദ്യ സെമിനാർ ഉദ്ഘാടന സമ്മേളന ശേഷം വൈകിട്ട് 6. 30ന് കേരള സമ്പദ്ഘടനയുടെ വളർച്ചയിൽ കാർഷിക മേഖലയുടെ സാധ്യതകളും പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാനുമായ ടി കെ ജോസ് ഐഎഎസ്. സെമിനാർ നയിക്കും.

പിറ്റേന്ന് മാർച്ച് 11 ശനിയാഴ്ച രാവിലെ 9. 30ന് മലയോര കർഷകരുടെ  അതിജീവന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയ ആസ്പദമാക്കി സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാലും. കേരള സെറാമിക്സ് ചെയർമാൻ കെ ജെ ദേവസ്യയും സെമിനാർ നയിക്കും. തുടർന്ന് 11. 30 മുതൽ കാർഷിക മേഖലയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ നബാർഡ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി സക്കറിയ സെമിനാർ നയിക്കും തുടർന്ന് രണ്ടുമുതൽ സംഘടനാ ചർച്ചയും ജില്ലാതല റിപ്പോർട്ടിംങ്ങും നാലുമണിക്ക് സമാപന സമ്മേളനം സർക്കാർ ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡ്വ.മുഹമ്മദ് ഇഖ്ബാൽ. ടോമി.കെ തോമസ്. വിജി എം തോമസ് തുടങ്ങിയവർ പ്രസംഗിക്കും.


Also Read » കൊച്ചിയിൽ ലഹരിവേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ


Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / ⏱️ 0.0320 seconds.