കോട്ടയം ജില്ലയിലെ മൂന്നിലവ്ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ ടൂറിസം സാധ്യതകൾ പ്രമോഷൻ ചെയ്യുന്നതിനായി ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. മൂന്നിലവ് പഞ്ചായത്തിലെ മലയോര മേഖലകളായ വാളകം, പഴുക്കാക്കാനം എന്നിവിടങ്ങളിൽ എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ്കൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളകത്ത് നടന്ന ചടങ്ങിൽ വാളകം സിഎസ്ഐ ചർച്ച് വികാരി ഫാദർ ബെൻ ആൽബർട്ട് സ്വാഗതം ആശംസിച്ചു, വാർഡ് മെമ്പർ ജെയിംസ് മാമൻ അധ്യക്ഷത വഹിച്ചു.
പഴുക്കക്കാനത്തു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കുമാരി ജിൻസി ഡാനിയൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ അജിത്ത് ജോർജ്, ചാർളി ഐസക് കേരള കോൺഗ്രസ് (എം )പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, കേരള കോൺഗ്രസ് (എം )മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ടൈറ്റസ്റ്റ് ജേക്കബ് പുന്നപ്ലാക്കൽ, ശ്രീ ജോയി അമ്മിയാനിക്കൽ, ശ്രീ എബി താളനാനി, ശ്രീ.വേണുഗോപാൽ കാവിപറമ്പിൽ, ശ്രീ അഖിൽ കണിയാൻ കണ്ടം, ശ്രീ ഷിബു നെടുങ്കല്ലിൽ, ശ്രീ നൈനാൻ മച്ചിയാനിക്കൽ, ശ്രീ ടോമി മാറാമറ്റം, ശ്രീ കുഞ്ഞ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു....
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.