രാമപുരം: വ്യാപാരി വ്യവസായി സമിതിയുടെ രാമപുരം യൂണിറ്റ് സമ്മേളനം മാർച്ച് 3 ഉച്ചകഴിഞ്ഞ് 2 ന് മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ (കൺവെൻഷൻ സെന്ററിന് സമീപം) നടക്കും. സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ-ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നതിന്റെ ഭാഗമായാണ് രാമപുരം യൂണിറ്റ് സമ്മേളനവും നടക്കുന്നത്.
ചില്ലറ വ്യാപാര മേഖലയിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധികൾ ഉയർന്നുവന്നിരിക്കുന്നു. കുത്തഴിഞ്ഞ ജി എസ് ടി നികുതിഘടന പരിഷ്കരിക്കണമെന്ന ആവശ്യവും, ഓൺലൈൻ വ്യാപാര ശൃംഗലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും, വഴിയോര കച്ചവടക്കാർക്ക് പ്രത്യേകം അനുവദിച്ച സോണുകളിൽ മാത്രമേ കച്ചവടം ചെയ്യാവൂ എന്ന നിബന്ധനയും നടപ്പിലാക്കണം എന്ന ആവശ്യവുമെല്ലാം വ്യാപാരി വ്യവസായി സമിതി കാലങ്ങളായി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ്.
ഇതൊന്നും പരിഗണിക്കാതെ ചില്ലറ വ്യാപാര മേഖലയെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന നയസമീപനങ്ങളുമായാണ് രാജ്യം ഭരിക്കുന്ന ഗവൺമെന്റ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ട കാലഘട്ടത്തിലാണ് സമിതിയുടെ സമ്മേളനങ്ങൾ നടക്കുന്നത്. മാർച്ച് 3 ഉച്ചകഴിഞ്ഞ് 2 ന് മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന യൂണിറ്റ് സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം ആർ രാജു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യ പ്രഭാഷണം നടത്തും. പാലാ ഏരിയാ പ്രസിഡന്റ് ജോസ് കുറ്റ്യാനിമറ്റം, സെക്രട്ടറി രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് സിബി തോട്ടുപുറം, ജില്ലാ കമ്മിറ്റിയംഗം അശോക് കുമാർ പൂവക്കുളം, യൂണിറ്റ് ജോയിന്റ് സെക്രട്ടറി റോയ് ജോൺ എന്നിവർ സംസാരിക്കും.
തുടർന്ന് സംസ്ഥാന ഗവണ്മെന്റ് കേരള ബാങ്ക് വഴി ചെറുകിട വ്യാപാരികൾക്ക് 4% പലിശ നിരക്കിൽ നൽകി വരുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ക്ലാസ്സ് നടക്കും. വൈസ് പ്രസിഡന്റ് ജോബി ജോർജ്ജ് സ്വാഗതവും ട്രഷറർ ഷിജു തോമസ് നന്ദിയും പറയും.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.