കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചിറക്കൽ നിവാസികളുടെ ചിരകാലാഭിലാഷമായ കുറവിലങ്ങാട് ആയുർവേദ ആശുപത്രി-ചിറക്കൽ റോഡ് പൂർത്തിയാകുന്നു. ഏലിയാമ്മ ചിറ്റേട്ട്, തങ്കച്ചൻ പാറപ്പുറത്ത് എന്നിവർ സ്ഥലം ദാനമായി വിട്ടു തന്നപ്പോൾ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമായി.
ഈ റോഡ് ബന്ധിപ്പിക്കുന്നതിനു സഹായിച്ച ജോണി സെബാസ്റ്റ്യൻ കണ്ണന്തറ, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, സിബി മാണി, രാജു എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.
Also Read » പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം; സൂപ്രണ്ടിനെ സ്ഥലം മാറ്റണമെന്നും തീരുമാനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.