കോട്ടയം: കേരള മദ്യനിരോധന സമിതി മുൻ പ്രസിഡന്റും കുറവിലങ്ങാട് നസ്രത് ഹിൽ ഡിപോൾ സ്കൂൾ ഹെഡ്മാസ്റ്റർ ആയി 1983 വരെ പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണനു മായിരുന്ന ഫാദർ വർഗീസ് മുഴുത്തേറ്റ് വി സി അന്തരിച്ചു. ഇന്നു വെളുപ്പിന് 3 ന് കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
27-2-2023 തിങ്കൾ രാവിലെ 8 മുതൽ കാരിത്താസിനു സമീപമുള്ള അടിച്ചിറ "പരിത്രാണ"യിൽ (വിൻസെന്റഷ്യൻ കോൺഗ്രിഗേഷൻ ആശ്രമം) പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പരിത്രാണ സ്മശാനത്തിൽ സംസ്കരിക്കും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.