ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ പിഎഫ്എംഎസ് ദ്വിദിന ദേശീയ ശിൽപശാല സംഘടിപ്പിച്ചു. ധനമന്ത്രാലയത്തിലെ പിഎഫ്എംഎസ് ഡിവിഷനിലെ സീനിയർ അക്കൗണ്ട്സ് ഓഫീസറും ശിൽപശാല മുഖ്യ റിസോഴ്സ് പേഴ്സണുമായ എസ് ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ ജെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എസ് സുബിൻ റിസേർച്ച് ഡീൻ ഡോ. സുബാഷ് ടി ഡി ശിൽപശാലയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി. എസ് ഫ്രാൻസിസ് ഈ ഡിജിറ്റൽ യുഗത്തിൽ പബ്ലിക് ഫിനാൻസ് സംവിധാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ക്ലാസുകൾ നടത്തി.
പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റിന്റെ വിവിധ സാങ്കേതിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 62 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. ശിൽപശാലയുടെ രണ്ടാം ദിവസമായ ഫെബ്രുവരി 24 ന് പ്രതിനിധികൾക്ക് ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതിരമണീയതയുടെ അനുഭവം പ്രദാനം ചെയ്യുന്നതിനായി ആലപ്പുഴയിലെ കായലിൽ ഒരു ഹൗസ് ബോട്ട് സെഷൻ ഉണ്ടായിരിക്കും.
പിആർഒ ഷാജി അഗസ്റ്റിൻ, ഡോ. ഫെഡ് മാത്യു, പ്രിൻസിപ്പൽ വിസാറ്റ് ആർട്സ് കോളേജ്, അസി. പിഎഫ്എംഎസ് കോ-ഓർഡിനേറ്റർ അസി. പ്രൊഫ. ഇന്ദു ചന്ദ്രൻ, അസി. പ്രൊഫ. അഞ്ജന ജി, അസി. പ്രൊഫ. ആര്യ കൃഷ്ണൻ, അസി. പ്രൊഫ. ഹിമ കെ, അസി. പ്രൊഫ. രാഹുൽ, അസി. പ്രൊഫ എൽവിൻ കുരുവിള, സിസ്റ്റം അഡ്മിൻ പ്രണവേഷ് രാവു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രജിസ്ട്രാർ പ്രൊഫ. എസ് സുബിൻ സ്വാഗതവും അസി. പ്രൊഫ. രേഷ്മ വി പി നന്ദിയും പറഞ്ഞു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.