രാമപുരം: 1987 നവംബർ 25 ന് ശ്രീലങ്കയിൽ "ഓപ്പറേഷൻ പവൻ" ൽ ശ്രത്രുക്കളുമായി ധീരമായി പോരാടിക്കൊണ്ട് വീരമൃത്യു വരിച്ച നമ്മുടെ രാമപുരത്തിന്റെ ധീരപുത്രൻ മേജർ രാമസ്വാമി പരമേശ്വരനെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതി "പരം വീർ ചക്ര" നൽകി രാജ്യം ആദരിച്ചു. അദ്ദേഹം എന്നെന്നേയ്ക്കുമായി തന്റെ ജന്മനാടായ രാമപുരത്തിന്റെയും നമ്മളെല്ലാവരുടെയും അഭിമാനമായി മാറിയിരിക്കുന്നു.
അദ്ദേഹത്തെ ആദരിയ്ക്കാനും ബഹുമാനിയ്ക്കാനും സ്മരിയ്ക്കാനും ഒരു സ്മാരകം രാമപുരത്ത് നിർമ്മിയ്ക്കണം എന്ന് എക്സ് സർവീസ്മെൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. രാമപുരത്തു ജനിച്ചു വളർന്ന് "പരം വീർ ചക്ര" നേടിയ മേജർ രാമസ്വാമി പരമേശ്വരൻ കേരളത്തിലെ മാത്രമല്ല, തെക്കെ ഇൻഡ്യയിലെയും ഏക ധീര സൈനികനാണ്. അദ്ദേഹത്തിന്റെ വീര പരാക്രമത്തിന്റെ കഥ നമ്മുടെ യുവ തലമുറ അറിയുകയും, അഭിമാനിയ്ക്കുകയും വേണം.
അദ്ദേഹത്തെ ആദരവോടെ സ്മരിയ്ക്കുവാനും ബഹമാനിയ്ക്കുവാനും ജന്മനാടായ രാമപുരത്ത് എന്തൊക്കെ ചെയ്താലും അത് പര്യാപ്തമാകില്ല. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റ് വളപ്പിനകത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തായി സ്മാരകം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ ഈ ഭൂമിയിൽ മേജർ രാമസ്വാമി പരമേശ്വരൻ പരം വീർ ചക്രയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ച് അതർഹിക്കുന്ന രീതിയിലും പ്രൗഢിയിലും മോടിയിലും പൊതു ജനങ്ങൾക്ക് പ്രത്യേകിച്ച് യുവ തലമുറകൾക്ക് എന്നും അഭിമാനവും പ്രചോദനവും പ്രോത്സാഹനവും ഊർജ്ജവും നൽകുന്ന സ്മാരകം സമയബന്ധിതമായി അടുത്ത സ്വാതന്ത്രൃ ദിനത്തിനു മുൻപായി നിർമ്മിച്ച് നാടിന് സമർപ്പിക്കണമെന്ന് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നു.
യുവ തലമുറകൾക്ക് അഭിമാനവും പ്രചോദനവും പ്രോത്സാഹനവും ഊർജ്ജവും നൽകുന്ന ഒന്നാണ് ഈ സ്മാരകം. ഇതിനായി ഏകദേശം എട്ടു ലക്ഷം രൂപ ചിലവുവരുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഈ സ്മാരകത്തിന്റെ പൂർത്തീകരണത്തിനായി രാജ്യ സ്നേഹികളായ എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ.
ട്രസ്റ്റ് ഭാരവാഹികൾ
കേണൽ കെ എൻ വി ആചാരി (പ്രസിഡന്റ്, Mob: ), മേജർ വി എം ജോസഫ് (രക്ഷാധികാരി), കേണൽ മധു ബാൽ ബി (പ്രോജക്ട് കൺവീനർ), സുബേദാർ ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി).
Name of Account: Ex Servicemen Trust
Type of Account: Current Account
Bank: SBI Ramapuram
IFSC Code: SBIN0070123
Account Number: 41578763968
Also Read » ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു; രാമപുരത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര വർണ്ണാഭമായി
Also Read » രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആഡോൺ കോഴ്സ് ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.