പാലാ: പാലായിൽ നിന്നും രാത്രി 8.30ന് പുറപ്പെടുംവിധം പാലാ-എറണാകുളം- പാണത്തൂർ പുതിയ സർവ്വീസ് ആരംഭിച്ചു. മുണ്ടക്കയം- പാണത്തൂർ ആയിട്ടാണ് പുതിയ സർവ്വീസ്. എറണാകുളം, ഗുരുവായൂർ, പൊന്നാനി, തരൂർ, കോഴിക്കാട്, കണ്ണൂർ, തളിപ്പറമ്പ്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി രാവിലെ 9.30ന് പാണത്തൂർ എത്തും.
വൈകിട്ട് 7 ന് തിരിച്ച് രാവിലെ 8 ന് പാലായിൽ എത്തും. തുടർന്ന് രാത്രി 8.30 ന് പാലായിൽ നിന്നും രാമപുരം വഴി എറണാകുളം ഭാഗത്തേക്ക് സർവ്വീസ് ലഭ്യമായിരിക്കുകയാണ്. 7.50 ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ് വഴി മറ്റൊരു സർവ്വീസും എറണാകുളത്തേയ്ക്കുണ്ട്.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.