ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. റവ. ഫാ. ജോണി എടക്കര ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കിടയിലുള്ള പരീക്ഷാ സംബന്ധമായ പിരിമുറുക്കവും, കൗമാരക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിനും, മാനസികവും ശാരീരികവുമായ ശാക്തീകരണവും ലക്ഷ്യംവച്ചുകൊണ്ടുള്ള അനുഗ്രഹ പ്രഭാഷണവും അദ്ദേഹം നടത്തി.
കുട്ടികൾക്ക് ഏറെ പ്രയോജനകരമായ ഈ ക്ലാസിൽ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, വിസാറ്റ് ഗ്രൂപ്പ് ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ, വിസാറ്റ് ഗ്രൂപ്പ് രജിസ്ട്രാർ പ്രൊഫ. സുബിൻ പി എസ്, പി ആർ ഒ ഷാജി ആറ്റുപുറം, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ. ഫെഡ് മാത്യു, ലെഫ്. ഡോ സുഭാഷ് ടി ഡി, അസിസ്റ്റന്റ് പ്രൊഫ. ആര്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.