പാലാ: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകാംഗമായ നവ സന്യാസിനി സിസ്റ്റർ മേരി ബിയോണ ജോസ് ഞള്ളായിലിന് കാവുംകണ്ടം മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കാവുംകണ്ടം ഇടവകയിലെ ഇരുപത്തിയേഴാമത്തെ സിസ്റ്റർ ആയി പാലാ രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ പക്കൽ നിന്ന് സഭാ വസ്ത്രം സ്വീകരിക്കുകയും പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു.
കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി ജെ കോൺഗ്രിഗേഷൻ പ്രൊവിഷൻ സുപ്പീരിയർ സിസ്റ്റർ ഡെയ്സി കോഴിക്കാടൻ, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്ത്, ഫാ. കുര്യാക്കോസ് പാത്തിക്കൽ പുത്തൻപുര, ഫാ. സെബാസ്റ്റ്യൻ ഞള്ളായിൽ, മദർ സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനവും മിഷൻ ലീഗിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ എന്നിവർ സിസ്റ്റർ മേരി ബിയോണയ്ക്ക് സമ്മാനിച്ചു. സിസ്റ്റർ മേരി ബിയോണ ജോസ് ഞള്ളായിൽ മറുപടി പ്രസംഗം നടത്തി. ഡെന്നി കൂനാനിക്കൽ, ആര്യ പീടികയ്ക്കൽ, ജിയാ കൂറ്റക്കാവിൽ, എമ്മാനുവേൽ കോഴിക്കോട്ട്, എവ് ലിൻ കല്ലാനിക്കുന്നേൽ, ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.