പാലാ: കറുത്ത മാസ്‌കിനെപ്പോലും വെറുത്ത പിണറായി കറുത്ത കാറില്‍ സഞ്ചരിക്കുമ്പോള്‍ ജനജീവിതം കരിമയമായി മാറിയെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിച്ച പൗരവിചാരണയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യകുയായിരുന്നു രമേശ് ചെന്നിത്തല .
ജ്യോല്‍സ്യ വിധി പ്രകാരമാണ് കറുത്ത കാറില്‍ യാത്ര തുടങ്ങിയത്. കൊറോണാ കത്തി നിന്നപ്പോള്‍ തന്റെ പരിപാടിയില്‍ ആരും കറുത്ത മാസ്‌ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈകാതെ വെളുത്ത കാര്‍ മാറ്റി കറുത്ത ഇന്നോവ ക്രിസ്റ്റയാക്കി. പിന്നീട് കറുത്ത കിയാ കാര്‍ണിവല്‍ കാറിലായി യാത്ര. 45 ഓളം കാറുകളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. തുഗ്ലക്ക് മോഡല്‍ ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കുന്ന പിണറായി കേരളീയരുടെ ജീവിതത്തിലും കരി പുരട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി വക്താവ് BRM ഷഫീർ മുഖ്യ പ്രഭാഷണം നടത്തി .സമ്മേളനത്തില്‍ ജോസഫ് വാഴക്കന്‍, ടോമി കല്ലാനി., ജാഥാ ക്യാപ്റ്റന്‍ ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ് ,തോമസ് കല്ലാടൻ ,ജോയ് സ്കറിയ,സി റ്റി രാജൻ ,k കുര്യൻ കട്ടക്കയം ,R സജീവ് ,ചാക്കോ തോമസ് ,R പ്രേംജി ,ജേക്കബ് അൽഫോൻസാദാസ് ,ലാലി സണ്ണി ,അപ്പച്ചൻ മൈലക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു .മണ്ഡലം പ്രസിഡന്റുമാരായ മോളി പീറ്റർ ,ടോമി പൊരിയത്ത്, TJ ബഞ്ചമിൻ ,ഷൈൻ പാറയിൽ ,N T കുര്യൻ ,സജി ജോസഫ് KK ശാന്താറാം റോബി ഉടുപുഴ ,ബൈജു മുണ്ടപ്ലാക്കൽ ,സജി തുണ്ടം ,അഗസ്റ്റിൻ ,ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.