ജനറൽ ആശുപത്രിയിൽ ഇനി പൊടി ശല്യമോ തട്ടി വീഴലോ ഉണ്ടാകില്ല; മുറ്റവും പരിസരവും ടൈലുകൾ പാകി മനോഹരമാക്കി

Avatar
M R Raju Ramapuram | 05-02-2023

2116-1675615698-img-20230205-wa0063

പാലാ: കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികൾക്ക് പരിഹാരം കണ്ട് നഗരസഭ. ടാറിംഗും കോൺക്രീറ്റിംഗും പൊളിഞ്ഞും മണ്ണും മെറ്റലും ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിന്റെ പരിസരങ്ങളും മുറ്റങ്ങൾ മുഴുവനും പേവിംഗ്‌ ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി.

മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങൾ ഇന്റർലോക്ക് ടൈലുകൾ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി. പൊടിശല്യം പാടേ ഇല്ലാതായത് രോഗികൾക്കും എത്തിച്ചേരുന്ന വാഹനങ്ങൾക്കും സൗകര്യപ്രദമായി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര ആവശ്യത്തെ തുടർന്നാണ് ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിൽ തുക കണ്ടെത്തി പദ്ധതി നടപ്പാക്കിയത്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ വഴിയാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയത്. ഓഫീസ്, മോർച്ചറി, മെഡിക്കൽ സ്റ്റോർ, എക്സറേ ഭാഗങ്ങളും ടൈലുകൾ പാകി നവീകരിച്ചുകഴിഞ്ഞു.


Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും ശുചികരിച്ചു


Also Read » 92 ലക്ഷം രൂപ വിലയുള്ള എക്സ്റേ യന്ത്രം എലി കടിച്ചുമുറിച്ചു; സംഭവം പാലക്കാട് ജില്ലാ ആശുപത്രിയിൽ, അന്വേഷിക്കാൻ വിജിലൻസ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0779 seconds.