കോട്ടയം: ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തി ജനങ്ങളെ കൊള്ളയടിച്ച് ആർഭാടവും, ധൂർത്തും നടത്തുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പാവപ്പെട്ടവരുടെ പോക്കറ്റടിക്കാതെ വരുമാനം വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗം കണ്ടെത്തണമെന്നും, കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.