കാവുംകണ്ടം: ക്രൈസ്തവ സമുദായത്തിന്റെ പുണ്യഗ്രന്ഥമായ ബൈബിൾ കത്തിച്ച് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ജാഗ്രതാസമിതി അധികാരികളോട് ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഭാരതമണ്ണിൽ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നീചമായ പ്രവർത്തിയിൽ ഇടവകയിലെ എ കെ സി സി, പിതൃവേദി, മാതൃവേദി, എസ് എം വൈ എം സംഘടനകൾ പ്രതിഷേധിച്ചു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് പുൽക്കൂട് തകർത്ത് ഉണ്ണിയേശുവിന്റെയും യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങൾ എടുത്തുകൊണ്ടുപോയി നശിപ്പിച്ച കേസിലെ പ്രതി വീണ്ടും സമുദായ സ്പർദ്ദ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കർശനമായി നിയമനടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം സംഭവങ്ങളെ അപലപിക്കാൻ ആരും മുന്നോട്ട് വരാത്തതിലും തള്ളിപ്പറയാത്തതിലും ജാഗ്രതാ സമിതി യോഗം അപലപിച്ചു.
സമുദായ മതമൈത്രിക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾക്ക് കർശന നടപടി സ്വകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഭിലാഷ് കോഴിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് കെ മാത്യു കല്ലറക്കൽ, ജോയൽ ജോസഫ് ആമിക്കാട്ട്, കൊച്ചുറാണി ഈരുരിക്കൽ, ജോസ് കോഴിക്കോട്ട്, ആര്യ പീടികയ്ക്കൽ, ഷൈബി തങ്കച്ചൻ താളനാനി, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം; ഒരാൾ നിരീക്ഷണത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.