പ്രതിപക്ഷ ഭിന്നതയിൽനിന്നും മുഖം രക്ഷിക്കുവാനാണ് പ്രതിപക്ഷത്തിന്റെ അംഗൻവാടി സമരം: ആന്റോ പടിഞ്ഞാറേക്കര

Avatar
M R Raju Ramapuram | 01-02-2023

2093-1675270576-img-20221102-081834

പാലാ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ പ്രതിപക്ഷ ചേരിയിൽ നിന്നും രണ്ട് വോട്ട് കുറഞ്ഞതിലുള്ള ജാള്യത മറയ്ക്കുന്നതിനാണ് കിഴതടിയൂർ വാർഡിലെ അംഗൻവാടിയ്ക്ക് സ്ഥലം വിട്ടു നൽകണമെന്ന സമരവുമായി പ്രതിപക്ഷം ഇറങ്ങിത്തിരിച്ചിരിക്കുന്നെന്ന് കേരള കോൺഗ്രസ് (എം) നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം ജോസ് കെ മാണിക്കെതിരെ നടത്തിയ പ്രചാരണത്തിന്റെ കവറേജ് കിട്ടുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

ലഷ്യം അംഗൻവാടിയോ അതോ ജോസ് കെ മാണിയോ?

കിട്ടുന്ന അവസരങ്ങളൊക്കെ ജോസ് കെ മാണിയെ അപകീർത്തിപ്പെടുത്തുകയെന്ന ചിലരുടെ ഗൂഢലക്ഷ്യങ്ങൾക്ക് ഉപകരണമാവുക എന്നത് മാത്രമാണ് കിഴതടിയൂർ വാർഡ് കൗൺസിലറുടെ പ്രസ്താവനയ്ക്കും സമരഞ്ഞിനും പിന്നിലെന്ന് കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസിനോടും മാണി സാറിനോടും ആ കുടുംബത്തോടും എന്നും നീതി പുലർത്തിയിരുന്ന വ്യക്തിയാണ് കൗൺസിലർ ജോസ് ഇടേട്ട്.

കേരളാ കോൺഗ്രസ് എം ഇടതുപക്ഷ സഖ്യത്തിൻ്റെ ഭാഗമായപ്പോൾ സീറ്റ് വിഭജനത്തിൽ മുന്നണി ധാരണ പ്രകാരം ചില നീക്കുപോക്കുകൾ നടത്തേണ്ടി വന്നു. അതുകൊണ്ട് കേരളാ കോൺസിന്റെ സിറ്റിംഗ് സീറ്റായ 12-ാം വാർഡ് സി പി എം ന് വിട്ടുനൽകേണ്ടി വന്നു. തന്മൂലം കേരളാ കോൺഗ്രസ് (എം) ന്റെ സ്ഥാനാർത്ഥിയായി പ്രവർത്തിച്ച് തുടങ്ങിയിരുന്ന ജോസ് ഇടേട്ടിന് സീറ്റ് നഷ്ടമായി. ഇത് ഇലക്ഷനിൽ അദ്ദേഹത്തിന് സഹതാപം ലഭിക്കാൻ ഇടയായി. എതിർകക്ഷികൾ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുകയും വിജയിക്കുകയും ചെയ്തു. ജോസിന്റെ ഭാര്യ അന്ന് കേരളാ കോൺഗ്രസ് (എം) ന്റെ സിറ്റിംഗ് കൗൺസിലാറായായിരുന്നതിനാലും വളരെ നേരത്തെ സ്ഥാനാർത്ഥിയായി പ്രവത്തിച്ചു തുടങ്ങിയതിനാലും രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് വോട്ട് ലഭിച്ചിട്ടുണ്ടാകാം.

പ്രാദേശിക നേതാക്കൾ മാതൃ സംഘടനയിലേയ്ക്ക് ക്ഷണിച്ചിട്ടും ഉണ്ടാകാം. രാഷ്ടിയബോധം ഉള്ള ഏവർക്കും അറിയാം 26 അംഗ കൗൺസിലിൽ 17 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ള എൽ ഡി എഫ് കൗൺസിൽ പ്രതിപക്ഷത്തുനിന്നും ഒരാളെ പിടിച്ചിട്ട് എന്ത് നേടാനാണന്ന്. മൊത്തം 17 എൽ ഡി എഫ് കൗൺസിലിൽ 10 അംഗങ്ങളുള്ള കേരളാ കോൺഗ്രസ് (എം) ന് ഒരാളെ കിട്ടിയതുകൊണ്ടും 14 സീറ്റെന്ന ഒറ്റയ്ക്കുള്ള ഭൂരിപക്ഷം കിട്ടുകയും ഇല്ല.

പിന്നെന്തിനാണ് ഈ ശ്രമം. കേരളത്തിലെ എൽ ഡി എഫിൻ്റെ പ്രമുഖ നേതാവും കേരളാ കോൺഗ്രസ് (എം) ന്റെ ചെയർമാനും എം പിയുമായ ജോസ് കെ മാണിക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഓരോ അജണ്ടയും ചർച്ച ചെയ്യാനുള്ള സമയവും അതിന്റെ
ആവശ്യവും ഇല്ല. അതിന് നഗരസഭയിൽ വ്യക്തമായ പാർട്ടി സംവിധാനങ്ങൾ ഉണ്ട്. ഏത് വിഷയത്തിലും ജോസ് കെ മാണിയെ വലിച്ചിഴച്ച് മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ജന്മശത്രുക്കളുടെ ശ്രമം മുനിസിപ്പൽ തെരഞ്ഞുടുപ്പമായി ബന്ധപ്പെട്ട് എല്ലാവരും തിരിച്ചറിഞ്ഞതാണ്. അതിൽ അംഗൻവാടി പ്രേമം നടിച്ച് പാവം ജോസ് ഇടേട്ടിനെ ഇരയാക്കുകയാണ്. പ്രതിഷേധിക്കാനും രാഷ്ട്രിയ മുതലെടുപ്പ് നടത്തുവാനും ഏവർക്കും സ്വതന്ത്ര്യമുണ്ട്.

അതുകൊണ്ട് കിഴതടിയൂർ വാർഡ് കൗൺസിലറുടെ ഉപവാസ സമരത്തിന് അവകാശവും ഉണ്ട്. എന്നാൽ വനിതകളുടെ ഭൂരിപക്ഷമുള്ള വനിതാ ചെയർപേഴ്സൺ ഭരിക്കുന്ന പാലാ നഗരസഭയിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് വന്നിരുന്ന ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ഉപവാസമെന്ന് ഇതിൽ പങ്കെടുക്കുന്ന വനിതകൾ ഉൾപ്പെടെ മനസ്സിലാക്കണമെന്ന് മാത്രമെ ഞങ്ങൾ പറയുന്നുള്ളു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


താഴെ പറയുന്ന കാര്യങ്ങൾക്കുള്ള വ്യക്തമായ മറുപടി കൂടി ഉപവാസക്കാർ പറയണമെന്ന് താല്പര്യപ്പെടുന്നു.

1. കേരളത്തിലെ അപൂർവ്വം മുനിസിപ്പാലിറ്റികളിൽ മാത്രം ഉള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പരിമിത വരുമാനക്കാരായ സ്ത്രികൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ അഭയം തുടർന്നും അവശ്യമില്ലേ?
2 അംഗൻവാടി അനുവദിക്കരുതെന്ന് എന്നെങ്കിലും ഞങ്ങൾ പറഞ്ഞിട്ടുണ്ടോ?
3. അത് പരിഗണിക്കാതെ നീണ്ടു പോയതിൻ്റെ സാങ്കേതിക കാരണങ്ങൾ ജോസ് ഇടട്ട് തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ?
4. വനിതാ വികസന കോർപ്പറേഷൻ മെമ്പർമാരും ജീവനക്കാരും ഈ ഹോസ്റ്റൽ സന്ദർശിച്ച് ഇതിന്റെ സജ്ജീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയത് യാഥാർത്ഥ്യമല്ലേ?

5. അത്യാവശ്യം മെയിന്റനൻസ് നടത്തി നൽകാൻ നഗരസഭ ഓൺ ഫണ്ടിൽ തുകയില്ലാത്തതിനാൽ അല്ലേ നീണ്ടുപോയത് ?
6. അവരുടെ കൂടെ ഒരഭിപ്രായം തേടാതെ ഈ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് 6 കുട്ടികൾക്കുവേണ്ടി അംഗൻവാടി സ്ഥാപിച്ചാൽ
ബാക്കി ഭാഗം ഉപയോഗശൂന്യമാകില്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് പറയുന്നത് തെറ്റാണോ?
7. ഇനി അംഗൻവാടി ഈ കോമ്പൗണ്ടിന് ഉള്ളിൽ സ്ഥലം ലഭ്യമാണോയെന്ന് പരിശോധിക്കണമെന്ന് പറയുന്നത് തെറ്റാണോ?

8. അംഗൻവാടി സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെതന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് കോട്ടം വരുത്താത്ത രീതിയിൽ എഞ്ചിനിയറിംഗ് വിഭാഗം ഉൾപ്പെടെ ഒരു സംയുക്ത പരിശോധന നടത്തി തീരുമാനം എടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടാൽ അത് തെറ്റാണോ?
9.100 ഓളം വനിതകളുടെ അഭയ കേന്ദ്രം നശിപ്പിച്ച് പരമാവധി 7കുട്ടികൾക്ക് ചില ദിവസങ്ങളിൽ മൂന്ന് കുട്ടികൾക്ക് അംഗൻവാടി നിർമ്മിച്ച് നൽകിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും താല്പര്യം സംരക്ഷിക്കപ്പെടുമോ?

10. ഒരു വിഷയം പഠിക്കാനായി മാറ്റി വയ്ക്കുമ്പോൾ അതിനർത്ഥം അംഗൻവാടി ഉപേഷിച്ചെന്നാണോ?
11. തീരുമാനം അറിഞ്ഞതിനു ശേഷം ഉപവസിക്കുന്നതല്ലായിരുന്നോ വേണ്ടത് ?
12. വാർഡിൽ സത്യം മറച്ച് ലഘുലേഖ വിതരണം ചെയ്യാൻ അവർക്ക് അവകാശം ഉണ്ടങ്കിൽ സത്യം എഴുതി ലലുലേഖ വിതരണം ചെയ്യാൻ ഞങ്ങൾക്കും അവകാശം ഉണ്ട്.

13. പന്ത്രണ്ടാം വാർഡ് കൗൺസിലർ ജോസ് ഇടേട്ടിൻ്റെ അംഗൻവാടി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു പോലെയാണ് ഭരണകഷിയിൽ ഉൾപ്പെട്ട കൗൺസിലർമാർ ഉൾപ്പെടെ 13 ഓളം വാർഡുകളിൽ അംഗൻവാടി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്നും അവർക്ക് സർക്കാർ 4000 രൂപ വാടക നൽകുന്നുണ്ടെന്നും രാഷ്ട്രിയലക്ഷ്യത്തിനുവേണ്ടി മാത്രം ഉപവാസത്തിന് പോയവർ മനസ്സിലാക്കിയിട്ടുണ്ടോ?.ഇതിൽ ഇന്ന് മനസ്സിലാക്കേണ്ട ഒരു കാര്യം അവിടം എഞ്ചിനയറിംഗ് വിഭാഗം ഉൾപ്പെടെ കാര്യങ്ങൾ ചർച്ചചെയ്ത് അംഗൻവാടി സ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം രാഷ്ട്രിയ വിദ്വേഷം തീർക്കുകയെന്നുള്ളതാണ്.

ഒരു വിഷത്തിൻ്റെ ചർച്ചയിൽ വിവിധ അഭിപ്രായങ്ങൾ സ്വഭാവികമാണെന്നും എന്നാൽ എൽ ഡി എഫിൽ അനൈക്യം ഉണ്ടാക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലായെന്നും എൽ ഡി എഫ് ഭരണം ചെയർമാൻ തെരഞ്ഞെടുപ്പിലെന്നപോലെ ഒറ്റകെട്ടായി ഇനിയും മൂന്നു വർഷം മുന്നോട്ട് പോകുമെന്നും കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


Also Read » കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി : ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം : സന്തോഷ് കുഴിവേലിൽ പി.എൽ.സി. സമര സമതി ചെയർമാൻ


Also Read » പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; പാലക്കാട് വയോധികന് ദാരുണാന്ത്യം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.65 MB / ⏱️ 0.0340 seconds.