കറുകച്ചാൽ : മകൾ യൂത്ത്ഫ്രണ്ട് എം അംഗത്വമെടുക്കുന്നതിന് കാഞ്ഞിരപ്പള്ളി എം എൽ എ കൂടിയായ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സാക്ഷ്യം വഹിച്ചു.
കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും ബി എഡ്ഡും പാസ്റ്റായ പാർവതിയാണ് പിതാവും സർക്കാർ ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജിന്റെ സാന്നിദ്ധ്യത്തിൽ അച്ഛന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് എം ന്റെ യുവജന സംഘടനയിൽ അംഗമായത്.
നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി പിള്ള പാർവതിക്ക് അംഗത്വം നൽകി. ആൽബിൻ പേണ്ടാനം, നാസർ സലാം, റ്റോം ഇഞ്ചികാല ബിനു സെബാസ്റ്റിൻ, ടോണി ഊത്തപ്പാറ, അമൽ കോയിപ്പുറത്ത്, സിജിൻ ജോസഫ്, തോമസ് മാത്യു, സിമേഷ് എന്നിവർ സന്നിഹിതരായിരുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.