കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമല്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാൻ ആവില്ല എന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച കാരുണ്യ പദ്ധതിപോലുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കിക്കൊണ്ട് പാവപ്പെട്ട രോഗികളെ ഇടതു സർക്കാർ ക്രൂരമായി വേട്ടയാടുകയാണെന്നും മോൻസ് കുറ്റപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ എത്തുന്ന മുഴുവൻ രോഗികളും അമിതമായപണം കൊടുത്ത് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ്. ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് മരുന്ന് ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കവാടത്തിങ്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആവി പിടിക്കാനുള്ള മരുന്നുപോലും പുറത്തു നിന്നാണ് വാങ്ങിയത് എന്ന് ഒരു രോഗിയുടെ ബന്ധു പുറത്തു നിന്നും വാങ്ങിയ മരുന്നുമായി സമര വേദിയിൽ എത്തി പരാതി പറഞ്ഞു.
കേരളാ കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, ഉന്നതതാധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, സംസ്ഥാന ഭാരവാഹികളായ കെ പി പോൾ, മൈക്കിൾ ജയിംസ്, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറവേലിൽ, ജോയി ചെട്ടിശ്ശേരി, ആപ്പഞ്ചിറ പൊന്നപ്പൻ, കുര്യൻ പി കുര്യൻ, സി വി തോമസുകുട്ടി, കുഞ്ഞുമോൻ ഒഴുകയിൽ, ഷിജു പറയിടുക്കിൽ, നോയൽ ലൂക്ക്, സാബു പീടിയേക്കൽ, ജോയി സി കാപ്പൻ, ജോൺ ജോസഫ്, ജോണിച്ചൻ പൂമരം, ഷിനു പാലത്തിങ്കൽ ജോമോൻ ഇരുപ്പക്കാട്ട്, കുര്യൻ വട്ടമല, ജോഷി ജോസ്, ജയിംസ് തത്തംകുളം, ജോസഫ് മുടക്കനാട്ട്, ജോസ് പാറേട്ട്, കുഞ്ഞ് കളപ്പുര, ജിപ്സൺ ജോയി, ഡിജു സെബാസ്റ്റ്യൻ, ടോമി നരിക്കുഴി, ടിറ്റോ പയ്യനാടൻ, ജോസഫ് ബോനിഭയിസ്, പി എസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും ശുചികരിച്ചു
Also Read » മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ കുഞ്ഞച്ചൻ മിഷനറി ഭവൻ സന്ദർശിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.