ഇലഞ്ഞി വിസാറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ കുത്താട്ടുകുളത്തു നിന്നും ഇലഞ്ഞി വരെ പേട്രിയോട്ടിക് റൺ എന്ന പേരിൽ മിനി മാരത്തോൺ നടത്തുന്നു

Avatar
M R Raju Ramapuram | 24-01-2023

2055-1674583317-images-59

കൂത്താട്ടുകുളം: ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലേയും, ആർട്സ് കോളേജിലേയും എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുത്താട്ടുകുളത്തു നിന്നും ഇലഞ്ഞിവരെയുള്ള പത്തു കിലോമീറ്റർ
പേട്രിയോട്ടിക് റൺ എന്ന പേരിൽ മിനി മാരത്തോൺ നടത്തുന്നു. രാവിലെ 6.30 ന് ആരംഭിക്കുന്ന മാരത്തോൺ പിറവം മുൻ എം എൽ എ എം ജെ ജേക്കബ്ബ് ഫ്ളാഗ്ഓഫ് ചെയ്യും.

മത സൗഹാർദ്ദം, ആരോഗ്യ സംരക്ഷണം, ശാസ്ത്രാവബോധം എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണർത്താൻ നടത്തുന്ന ഈ പരിപാടിയുടെ ഉത്ഘാടനച്ചടങ്ങിൽ വിസാറ്റ് കോളേജ് ഗ്രൂപ്പുകളുടെ ഡയറക്ടർ റിട്ട. വിങ് കമാണ്ടർ പ്രമോദ് നായർ അദ്ധ്യക്ഷത വഹിക്കും. വിസാറ്റ് എഞ്ചിനീറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അനൂപ് കെ ജെ, വിസാറ്റ് ഗ്രൂപ്പ് കോളേജുകളുടെ രജിസ്ട്രാർ പ്രൊഫ. സുബിൻ പി എസ്, വിസാറ്റ് ആർട്സ് കോളേജ് പ്രിൻസിപ്പിൾ ഡോ. ഫെഡ് മാത്യ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, XII ലയൺസ് റീജിയണൽ ചെയർപേഴ്സൺ മനോജ് അംബുജാക്ഷൻ, കൂത്താട്ടുകുളം ലയൺസ് ക്ലബ് മെമ്പർ അനീഷ് ജോർജ്, ഷാജി ആറ്റുപുറം, ഡോ. ടി കെ ടൈറ്റസ് എന്നിവർ പങ്കെടുക്കും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇലഞ്ഞിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം പി ജോസഫ്, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ ഡോ. ജോൺ എർണിയാകുളത്തിൽ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, ഇലഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയ്സ് മാമ്പള്ളി, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടിൽ, ഇലഞ്ഞി ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിംസ് ജോസ് എന്നിവർ പങ്കെടുക്കും.

മാരത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എന്ന ഫോൺ നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.


Also Read » ഇലഞ്ഞി വിസാറ്റ് കോളേജുകളിലെ എൻ എസ് എസ്, എൻ സി സി യൂണിറ്റുകൾ റിപ്പബ്ലിക് ദിനത്തിൽ മിനി മാരത്തോൺ നടത്തി


Also Read » പാലാ കോടതി സമുച്ചയത്തിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.66 MB / This page was generated in 0.0360 seconds.