പാലാ: സി പി എമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു. കേരളത്തിൽ ഗുണ്ടായിസത്തിനും, അഴിമതിക്കും, പിടിച്ചുപറിക്കും, കൊലപാതകത്തിനും, പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എം പി കുറ്റപ്പെടുത്തി.
ടിംബർ മർച്ചന്റ് അസ്സോസിയേഷന്റെ ഓഫീസ് അടിച്ചുതകർക്കുകയും, ഭാരവാഹികളെ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിക്കുകയും ചെയ്ത ക്രിമിനലുകൾക്ക് പാലാ പോലീസ് സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് ടിംബർ മാർച്ചന്റ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി പാലാ കുരിശുപള്ളിക്കവലയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ് അടിച്ചു തകർക്കുകയും, ഭാരവാഹികളെ ആക്രമിക്കുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ വധശ്രമത്തിന് കേസെടുക്കേണ്ടതിനു പകരം സ്റ്റേഷൻ ജാമ്യം കൊടുത്ത് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാൻ ആവില്ല എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അസീസ് പാണ്ടിയരപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വക്തവ് അഡ്വ. നാരയണൻ നമ്പൂതിരി, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, റബർ ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ, ഷെമീർ ഇളപ്പുങ്കൽ, ശശിധരൻ സിത്താര, ജയ്സൺ മുടക്കാലിൽ, ശിഖാബ് കോതമംഗലം, സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, നാസർ മുണ്ടക്കയം, റെജി അലപ്പാട്ട്, ഷോജി ഗോപി, അണ്ണൻ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » പാലാ നഗരസഭാ തെരഞ്ഞടുപ്പ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര
Also Read » പ്രതിപക്ഷ ഭിന്നതയിൽനിന്നും മുഖം രക്ഷിക്കുവാനാണ് പ്രതിപക്ഷത്തിന്റെ അംഗൻവാടി സമരം: ആന്റോ പടിഞ്ഞാറേക്കര
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.