കാഞ്ഞിരപ്പിള്ളി: മുണ്ടക്കയത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്തുവച്ച് ദമ്പതിമാരെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പാർത്ഥസാരഥി അമ്പലം ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ ഷാഹുൽ റഷീദ് (24), മുണ്ടക്കയം ചെളികുഴി ഭാഗത്ത് കിഴക്കേമുണ്ടക്കൽ വീട്ടിൽ രാജീവ് കെ (22), കോരുത്തോട് കണ്ണങ്കയം റോഡ് ഭാഗത്ത് പുതുമന്ദിരത്തിൽ വീട്ടിൽ അനന്തു പി ശശി (25) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടി മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാന്റിന് മുൻവശം കട്ടപ്പനയ്ക്ക് പോകുവാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെയും ഭർത്താവിനെയും യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ സംസാരത്തെ തെറ്റിദ്ധരിച്ച് ഇവർ മൂവരും ചേർന്ന് യുവതിയുമായി കയർക്കുകയും, ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന ഹെൽമെറ്റ് കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഇത് തടയാൻചെന്ന ഭർത്താവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം എസ് എച്ച് ഓ ഷൈൻകുമാർ എ, എസ് ഐ രാജേഷ് ആർ, എ എസ് ഐമാരായ മനോജ് കെ ജി, ജോഷി പി കെ, സി പി ഓമാരായ ശരത് ചന്ദ്രൻ, രഞ്ജിത്ത് പി റ്റി, ബിജി വി ജെ, ജോഷി എം തോമസ്, നൂറുദ്ദീൻ, സുനിത കെ ജി എന്നിവർ ചേർന്നാണ് അക്രമി സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read » പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
Also Read » വാഹനം കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.