രാമപുരം: പൂവക്കുളം ചാലയ്ക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ജനുവരി 17 ന് കൊടിയേറ്റോടെ തുടക്കംകുറിച്ചു. ജനുവരി 22 ന് ആറാട്ടോടുകൂടി തിരുവുത്സവം സമാപിക്കും. ജനുവരി 21(അഞ്ചാം ഉത്സവം) രാവിലെ 4.30 ന് നട തുറക്കൽ, നിർമ്മാല്യ ദർശനം. 7.30 ന് നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾ. 9 ന് അഷ്ടാഭിഷേകം. 9.30 ന് സുബ്രഹ്മണ്യസ്വാമിക്ക് കാവടി അഭിഷേകം.
10.30 ന് ശ്രീബലി എഴുന്നള്ളിപ്പ്. വൈകുന്നേരം 4 ന് കാഴ്ച ശ്രീബലി തുടർന്ന് രാമപുരം ബാലാജി ഗുരുകുലത്തിന്റെ മേള സന്ധ്യ. 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്. 6.45 ന് യോഗീശ്വരപൂജ. വൈകിട്ട് 7.30 ന് സംസ്ഥാന സ്കൂൾ കലോത്സവ വിജയി പൂർവ്വജ എൻ അവതരിപ്പിക്കുന്ന സോപാനസംഗീതം. 8 ന് മരുതോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 9.30 ന് പ്രസാദഊട്ട്. 10.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, തിരുമുൻപിൻ പറവയ്പ്പ്.12.30 ന് വലിയകാണിക്ക.
ജനുവരി 22 (ആറാം ഉത്സവം) രാവിലെ 4.30 ന് നട തുറക്കൽ, നിർമ്മാല്യ ദർശനം, വിശേഷാൽ പൂജകൾ. 8.15 ന് കൊടിയിറക്ക്. 8.30 ന് ആറാട്ട് എഴുന്നള്ളിപ്പ്. 9 ന് ആറാട്ട് ഘോഷയാത്ര (ചന്ദനശ്ശേരി കാവിലേയ്ക്ക്). 9.30 ന് ആറാട്ട്. 11.30 ന് ആറാട്ട് എതിരേൽപ്പ് (ചാലയ്ക്കൽ ക്ഷേത്രത്തിൽ), തിരുമുൻപിൽ പറവയ്പ്പ്. ഉച്ചയ്ക്ക് 12 ന് 25 കലശം, ഉച്ച പൂജ. 12.30 ന് പ്രസാദ ഊട്ട്. വൈകുന്നേരം 6.30 ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്.
Also Read » അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ധ്യാനത്തിന് തുടക്കമായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.