കോട്ടയം: കേരളത്തിലെ പ്രമുഖ സിമിന്റ് വ്യവസായ ശാല ആയിരുന്ന ട്രാവൻകൂർ സിമിന്റസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി നൽകാത്തതും P.F തുക ജീവനക്കാരുടെ വേതനത്തിൽ നിന്നും പിടിച്ചിട്ടും അതു പി എഫ് ൽ അടക്കാത്ത നടപടിയും പ്രോസിക്യൂഷൻ നടപടി വിളിച്ചു വരുത്തുന്ന താണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA പറഞ്ഞു.
നൂറോളംവിരമിച്ച ജീവനക്കാർ ഫാക്ടറിപ്പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാൻ ആവാത്തതാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
എസ് രാജീവിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ.വി ബി ബിനു, കുര്യൻജോയ്,സി എൻ സത്യനേശൻ, സജിമോൻ മഞ്ഞക്കടമ്പിൽ,അസ്സീസ് ബഡായിൽ, ജോജി കുറത്തിയാടൻ,ജോയ് ചെട്ടിശ്ശേരിൽ,എം സി ബാബു,ജോൺമാത്യു,സക്കീർ ചമ്പള്ളി,മഞ്ജു ചന്ദ്രൻ, എസ് ശ്രീജിത്,ജോബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു
Also Read » കോട്ടയം മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം പുന:സ്ഥാപിക്കണം: മോൻസ് ജോസഫ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.