കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ സംബന്ധിച്ചുള്ള സിപിഐ വിമർശനത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു. കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രഫ.ലോപ്പസ് മാത്യു പറയുന്നു.
പാറത്തോട് പഞ്ചായത്തിലെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും അടക്കം രാജി വച്ചിട്ടുണ്ട്. ഈ സ്ഥാനങ്ങളെല്ലാം രാജി വച്ചത് കേരള കോൺഗ്രസ് ധാരണ പാലിക്കുന്നതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. സിപിഐയ്ക്ക് ഈ കാര്യത്തിൽ ആശങ്കകളുടെ അടിസ്ഥാനം ഇല്ല. ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്നും, ഇത് മൂലം ഇടതു മുന്നണിയ്ക്ക് ദോഷം മാത്രമേ ഉണ്ടാകൂ എന്നും സിപിഐ ജില്ലാ നേതൃത്വം ഓർമ്മിക്കണം.
ഈ കാര്യത്തിൽ കേരള കോൺഗ്രസിന് ഒറ്റ നയം മാത്രമേ ഉള്ളു. ധാരണ പാലിക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിന് വിട്ടു വീഴ്ചയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും, വൈസ് പ്രസിഡന്റിന്റെയും ധാരണ പാലിക്കുന്നുണ്ട്. സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read » കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.